കരസേനയുടെ 132 ാമത് ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2021 ജനുവരിയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 26 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരസേനയുടെ 132 ാമത് ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 

ADVERTISEMENT

2021 ജനുവരിയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 26 വരെ സ്വീകരിക്കും.

യോഗ്യത: ചുവടെ പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ അംഗീകൃത എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ചു 12 ആഴ്‌ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

ADVERTISEMENT

പ്രായം: 20 – 27 വയസ് (1994 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതിയും ഉൾപ്പെടെ)തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു വിളിക്കും. വൈദ്യപരിശോധനയുമുണ്ടാകും.  ശാരീരികയോഗ്യത സംബന്ധിച്ച  വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

പരിശീലനം: ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിനു ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ  ഒരു വർഷമാണു പരിശീലനം. ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും ആദ്യ നിയമനം. പെർമനന്റ് കമ്മിഷനാണ്.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഇതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം.  

ADVERTISEMENT

ഇതിൽ ഒന്നിൽ അപേക്ഷകൻ സ്വയം  സാക്ഷ്യപ്പെടുത്തിയ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം.  

അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകൾ സഹിതം സിലക്‌ഷൻ സെന്ററിലെത്തുമ്പോൾ ഹാജരാക്കണം. 

വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.