ന്യൂഡൽഹിയിലെ കേരള ഹൗസ് ഗെസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലായി 35 ഒഴിവുകൾ, ഒഴിവുകളിൽ മാറ്റം വന്നേക്കാം. നേരിട്ടുള്ള നിയമനമാണ്. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ. റിസപ്ഷൻ അസിസ്റ്റന്റ് (3): ബിരുദം/ തത്തുല്യം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സർട്ടിഫിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹിയിലെ കേരള ഹൗസ് ഗെസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലായി 35 ഒഴിവുകൾ, ഒഴിവുകളിൽ മാറ്റം വന്നേക്കാം. 

നേരിട്ടുള്ള നിയമനമാണ്. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

ADVERTISEMENT

റിസപ്ഷൻ അസിസ്റ്റന്റ് (3): ബിരുദം/ തത്തുല്യം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് (എൻസിവിടി), 26,500–56,700 രൂപ.

സ്റ്റെനോ ടൈപ്പിസ്റ്റ്/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ടു കൺട്രോളർ (1): പ്ലസ്ടു/ തത്തുല്യം, കെജിടിഇ ടെപ്പ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം (ലോവർ)/ തത്തുല്യം,  കെജിടിഇ ഷോർട്ഹാൻഡ് ഇംഗ്ലിഷ്, മലയാളം (ലോവർ)/ തത്തുല്യം, കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് (എൻസിവിടി)/ തത്തുല്യം, 20,000–45,800 രൂപ.

ADVERTISEMENT

ഷോഫർ (3): പത്താംക്ലാസ്/ തത്തുല്യം, ലൈറ്റ് മോട്ടോർ ഡ്രൈവിങ് ലൈസൻസും ബാഡ്ജും, ഹിന്ദിയിലും മലയാളത്തിലും ആശയവിവിമയശേഷി, മികച്ച ശാരീരിക ക്ഷമത, 18,000–41,500 രൂപ.

റൂം അറ്റൻഡന്റ് (8): പത്താംക്ലാസ്/ തത്തുല്യം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ ഹൗസ്കീപ്പിങ് സർട്ടിഫിക്കറ്റ് (എൻസിവിടി), 17,000–37,500 രൂപ.

ബേറർ (6): പത്താംക്ലാസ്/ തത്തുല്യം, കേറ്ററിങ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് (എൻസിവിടി), 3 വർഷം പ്രവൃത്തിപരിചയം, ഹിന്ദിയിലും മലയാളത്തിലും ആശയവിവിമയശേഷി, 17,000–37,500 രൂപ.

ADVERTISEMENT

കുക്ക് (4): പത്താംക്ലാസ്/ തത്തുല്യം, കുക്കറി/ ഫുഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് (എൻസിവിടി), 17,000–37,500 രൂപ.

കിച്ചൻ ഹെൽപ്പർ (3): ഏഴാം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, ഹിന്ദിയിലും മലയാളത്തിലും അറിവ്, 16,500–35,700 രൂപ.

സ്വീപ്പർ (6)/ ഗാർഡ്നർ (1): നാലാം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, 16,500–35,700 രൂപ.

പ്രായം: 18–36 വയസ്. അർഹരായവർക്ക് നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ്: 200 രൂപ. പട്ടികവിഭാഗക്കാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഫീസില്ല. ഒാൺലൈനായി ഫീസ് അടയ്ക്കണം.

പരീക്ഷാകേന്ദ്രം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ന്യൂഡൽഹി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.

www.lbscentre.kerala.gov.in

English Summary: Recruitment in Kerala House