പൊതുമേഖലാ സ്‌ഥാപനമായ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 410 ഒഴിവ്. ജനുവരി 11വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ചുവടെ. ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ): ഇലക്‌ട്രീഷ്യൻ, ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ, പൈപ്പ് ഫിറ്റർ: ജനറൽ സയൻസ്, മാത്തമാറ്റിക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്‌ഥാപനമായ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 410 ഒഴിവ്. ജനുവരി 11വരെ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ചുവടെ.

ADVERTISEMENT

ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ):

ഇലക്‌ട്രീഷ്യൻ, ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ, പൈപ്പ് ഫിറ്റർ: ജനറൽ സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ പത്താം ക്ലാസ് ജയം. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പത്താംക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിർണയിക്കുക. 

പ്രായം: 15–19 വയസ്. 

ADVERTISEMENT

സ്റ്റൈപ്പൻഡ്: ആദ്യവർഷം– 6000 രൂപ, രണ്ടാംവർഷം– 6600 രൂപ. 

പരിശീലന കാലാവധി: രണ്ടു വർഷം.

ഗ്രൂപ്പ് ബി (ഐടിഐ പാസായവർ):

ADVERTISEMENT

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐസിടിഎസ്എം), ഇലക്‌ട്രോണിക് മെക്കാനിക്, കാർപന്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ (Ex. ഐടിഐ ഫിറ്റർ): കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ആദ്യ ചാൻസിൽ ഐടിഐ ജയം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

പ്രായം: 16–21 വയസ്.  

സ്റ്റൈപ്പൻഡ്: 8050 രൂപ.  കാർപന്റർ തസ്തികയിൽ 7700 രൂപ. 

പരിശീലന കാലാവധി: ഒരു വർഷം.

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ):-

റിഗർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ആദ്യ ചാൻസിൽ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ). ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാംക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിർണയിക്കുക. 

പ്രായം: 14–18 വയസ്. 

സ്റ്റൈപ്പൻഡ്: ആദ്യവർഷം– 5000രൂപ, രണ്ടാംവർഷം– 5500 രൂപ. 

പരിശീലന കാലാവധി:- റിഗർ– രണ്ട് വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)– ഒരു വർഷം മൂന്നു മാസം. 

എല്ലാ തസ്‌തികകളിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി. 

ഐടിഐ പാസായവർ ഗ്രൂപ്പ് എ, സി തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. 2021 ജനുവരി  ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും, അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: ഒാൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, ഡോക്യുമെന്റ് പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മുംബൈ, നാഗ്പുർ, പൂണെ, ഔറംഗാബാദ് എന്നവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. 

അപേക്ഷാഫീസ്: 100 രൂപ. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർക്കു ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം: www.mazagondock.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

www.mazagondock.in 
English Summary: Apprenticeship Recruitment In Mazagon Dock