ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 358 ഒഴിവുകളുണ്ട്. 02/2021 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ടു ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 358 ഒഴിവുകളുണ്ട്. 02/2021 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. 

ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: 

നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ടു ജയം. മാ‌ത്‌സ്, ഫിസിക്‌സ് വിഷയങ്ങൾ പ്ലസ്ടുവിന് നിർബന്ധമായും പഠിച്ചിരിക്കണം.  

നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം. 

യാന്ത്രിക്: പത്താംക്ലാസ് ജയം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ഡിപ്ലോമ (എഐസിടിഇ അംഗീകൃതം) ജയിച്ചിരിക്കണം.

ADVERTISEMENT

പ്രായം: 18– 22 വയസ്. 

നാവിക് (ജിഡി), യാന്ത്രിക്: 1999 ഓഗസ്റ്റ് ഒന്നിനും 2003 ജൂലൈ 31നും  മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

നാവിക് (ഡിബി): 1999 ഒക്ടോബർ ഒന്നിനും 2003 സെപ്റ്റംബർ 30നും  മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ADVERTISEMENT

ശമ്പളം: നാവിക്– 21,700 രൂപ. മറ്റ് അലവൻസുകളും.

യാന്ത്രിക്– 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരിക യോഗ്യത: 

ഉയരം: കുറഞ്ഞത് 157 സെമീ.

നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.  

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

പരിശീലനം: 2021ഒാഗസ്റ്റിൽ നാവിക് (ജിഡി), യാന്ത്രിക് തസ്തികയിലും ഒക്ടോബറിൽ നാവിക് (ഡിബി) തസ്തികയിലും ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.  

അപേക്ഷാഫീസ്: 250 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. യുപിഐ/ വീസ/ മാസ്റ്റർ/ മാസ്ട്രോ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്  ഓൺലൈനായി ഫീസടയ്ക്കാം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷ മാർച്ചിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. 

കായികക്ഷമതാ പരീക്ഷയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്

ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്കു  വെബ്‌സൈറ്റിലെ  വിജ്ഞാപനം കാണുക.

www.joinindiancoastguard.cdac.in