സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/കാഷ്യർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 190 ഒഴിവ്. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ മാത്രം 174 ഒഴിവുണ്ട്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/കാഷ്യർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 190 ഒഴിവ്. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ മാത്രം 174 ഒഴിവുണ്ട്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/കാഷ്യർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 190 ഒഴിവ്. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ മാത്രം 174 ഒഴിവുണ്ട്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/കാഷ്യർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 190 ഒഴിവ്. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ മാത്രം 174 ഒഴിവുണ്ട്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.

 

ADVERTISEMENT

വിജ്ഞാപന നമ്പർ: 1/2021 - അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡപ്യൂട്ടി ജനറൽ മാനേജർ

യോഗ്യത: 50% മാർക്കോടെ അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി/എച്ച്ഡിസി & ബിഎം/നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി/എച്ച്ഡിസിഎം) അല്ലെങ്കിൽ സബോർഡിനേറ്റ് പഴ്സനെൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്നു ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായി 50% മാർക്കോടെ ബികോം.

 

വിജ്ഞാപന നമ്പർ: 2/2021 - ജൂനിയർ ക്ലാർക്ക്/കാഷ്യർ 

ADVERTISEMENT

യോഗ്യത: എസ്എസ്എൽസി/തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പഴ്സനെൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബികോം അല്ലെങ്കിൽ അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (വിശദാംശങ്ങൾ തൊട്ടുമുകളിലെ വിജ്ഞാപന വിവരങ്ങളോടൊപ്പം) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം & ബാങ്കിങ്). 

 

വിജ്ഞാപന നമ്പർ: 3/2021 - ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത: 1. അംഗീകൃത സർവകലാശാലാ ബിരുദം 2. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പരിചയം. 

ADVERTISEMENT

പ്രായം: 1/1/2021 ൽ 18–40. പട്ടികവിഭാഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്കവിഭാഗം/വിമുക്തഭടൻമാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

പരീക്ഷ: 80 മാർക്കിന്റെ എഴുത്തുപരീക്ഷ. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് ആ സംഘത്തിലെ അഭിമുഖം 15 മാർക്കിന്റേതാണ്. 

ഫീസ്: പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിൽ കൂടുതൽ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം. അതിന് ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികം അടയ്ക്കണം. ഫെഡറൽ ബാങ്ക്, കേരള ബാങ്ക് ബ്രാഞ്ചുകളിലൂടെ ചെലാൻ വഴി അടയ്ക്കാം (ചെലാൻ മാത‍ൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ). മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽനിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു   ക്രോസ് ചെയ്ത് സിടിഎസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. വിജ്ഞാപനത്തീയതിക്കു ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. പണമടച്ചതിന്റെ ചെലാൻ രസീത്/ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. 

വിശദ വിജ്ഞാപനവും അപേക്ഷാ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ. 

 

അപേക്ഷ നേരിട്ടോ തപാലിലോ എത്തിക്കാം. വിലാസം:

സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിജ്,
ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം– 695 001. 

 

 

∙കാസർകോട് ജില്ലക്കാർക്ക് ആ ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന്, കർണാടക സംസ്ഥാന സഹകരണ ഫെഡറേഷന്റെ സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) ജെഡിസി തത്തുല്യയോഗ്യതയായി പരിഗണിക്കും.

 

∙അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടുന്നവർക്കേ അപേക്ഷിക്കാൻ കഴിയൂ.

 

∙വ്യത്യസ്ത വിജ്ഞാപനങ്ങളിലേക്കു വെവ്വേറെ അപേക്ഷ അയയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഡിമാൻഡ് ഡ്രാഫ്റ്റും മാത്രം മതി. 

 

∙അപേക്ഷയും അനുബന്ധ രേഖകളും മാർച്ച് 10 നു വൈകീട്ട് 5 നകം സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. വിദ്യാഭ്യാസ യോഗ്യത, ജോലിപരിചയം (കാറ്റഗറി നമ്പർ 3/2021 നു മാത്രം), വയസ്സ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷി, വിധവ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 

 

English Summary : Kerala Cooperative Bank Recruitment 2021