ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) ഒാഗസ്റ്റ് 2021 ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയിൽ  സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) ഒാഗസ്റ്റ് 2021 ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കാണ് അവസരം. 2500 ഒഴിവുണ്ട്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തീയതി നീട്ടിയേക്കാം. 

തസ്തികയും യോഗ്യതയും: 

ADVERTISEMENT

സീനിയർ സെക്കൻഡറി റിക്രൂട്സ് (2,000 ഒഴിവ്): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. 

ആർട്ടിഫൈസർ അപ്രന്റിസ് (500 ഒഴിവ്): 60% മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ADVERTISEMENT

പ്രായം: 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലൈ 31നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ).

ADVERTISEMENT

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം, 20 സ്‌ക്വാറ്റ് അപ്‌സ്, 10 പുഷ് അപ്സ് എന്നീ ഇനങ്ങളുണ്ടാകും.

2021 ഒാഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക. 

English Summary: Navy Sailor Recruitment 2021