കര, നാവിക, വ്യോമസേനകളിൽ 400 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 5നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗങ്ങളിലെ 148-ാമത് കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 110–ാമത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കര, നാവിക, വ്യോമസേനകളിൽ 400 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 5നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. 

ADVERTISEMENT

എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗങ്ങളിലെ 148-ാമത് കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 110–ാമത് കോഴ്‌സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ജൂൺ  29 വരെ ഓൺലൈനായി അപേക്ഷിക്കാം. 2022 ജൂലൈ 2 നു കോഴ്‌സ് തുടങ്ങും. 

ഒഴിവുകൾ: 400 (എൻഡിഎ: കരസേന–208, വ്യോമസേന–120, നാവികസേന–42; നേവൽ അക്കാദമി–30 (10+2 കേഡറ്റ് എൻട്രി സ്‌കീം). പ്രായം: 2003 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ.

∙യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം.

ADVERTISEMENT

നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ചു പ്ലസ്‌ ടു/തത്തുല്യം. പ്ലസ്‌ ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2022 ജൂൺ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. 

മുൻപു സിപിഎസ്‌എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്‌സ് (കോഡ്–01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്‌റ്റ് (കോഡ്–02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്‌ഥാനമാക്കി ഒബ്‌ജക്‌ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്നു 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.

ADVERTISEMENT

∙അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ എസ്‌ബിഐയുടെ ഓൺലൈൻ സൗകര്യത്തിലോ ഫീസടയ്‌ക്കാം.പട്ടികജാതി/വർഗക്കാർക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി ഫീസിളവ് ലഭിക്കും.

∙അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. www.upsc.gov.in 

English Summary: National Defence Academy and Naval Academy Examination