ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 155 ഒഴിവിലേക്കുള്ള വിജ്ഞാപനം, കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഫെബ്രുവരി 26-മാർച്ച് 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 155 ഒഴിവിലേക്കുള്ള വിജ്ഞാപനം, കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഫെബ്രുവരി 26-മാർച്ച് 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ 12 വരെ. www.joinindiannavy.gov.in

ADVERTISEMENT

എക്സിക്യൂട്ടീവ് ബ്രാഞ്ച്

∙ജനറൽ സർവീസ് / ഹൈഡ്രോ കേഡർ: 60% മാർക്കോടെ ബിഇ / ബിടെക്.

∙നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ (എൻഎഐസി): ബിഇ/ബിടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ) അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ് എംഎസ്‌സി (60% മാർക്കോടെ).

∙ലോജിസ്റ്റിക്സ്: (i) ബിഇ/ബിടെക് അല്ലെങ്കിൽ (ii) എംബിഎ അല്ലെങ്കിൽ (iii) ബിഎസ്‌സി / ബികോം / ബിഎസ്‌സി (ഐടി), ഫിനാൻസ് / ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) എംസിഎ / എംഎസ്‌സി (ഐടി) (ഫസ്റ്റ് ക്ലാസോടെ). മേൽപ്പറഞ്ഞ മൂന്നു വിഭാഗക്കാരും 1998 ജനുവരി 2 – 2003 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

ADVERTISEMENT

∙എയർ ട്രാഫിക് കൺട്രോളർ, ഒബ്സർവർ, പൈലറ്റ്: 60% മാർക്കോടെ ബിഇ/ബിടെക്. എയർ ട്രാഫിക് കൺട്രോളർ അപേക്ഷകർ 1998 ജനുവരി 2 നും 2002 ജനുവരി 1 നുമിടയ്ക്കു ജനിച്ചവരാകണം, ഒബ്സർവർ, പൈലറ്റ് തസ്തികളിലേക്കെങ്കിൽ 1999 ജനുവരി 2 – 2004 ജനുവരി 1 കാലയളവിൽ ജനിച്ചവരാകണം.

ജനറൽ സർവീസ്/ഹൈഡ്രോ കേഡർ, ലോജിസ്റ്റിക്സ് ഒഴികെയുള്ളവയിൽ പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിന് പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

എജ്യുക്കേഷൻ ബ്രാഞ്ച്

ADVERTISEMENT

∙ഒന്നാം ക്ലാസ് എംഎസ്‌സിയും (മാത്‌സ്/ഓപ്പറേഷനൽ റിസർച്) ബിഎസ്‌സി ഫിസിക്സും.

∙ഒന്നാം ക്ലാസ് എംഎസ്‌സിയും (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബിഎസ്‌സി മാത്‌സും.

∙60% മാർക്കോടെ ബിഇ/ബിടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ).

∙60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ). മേൽപ്പറഞ്ഞ നാലു വിഭാഗക്കാരും 1998 ജനുവരി 2 – 2002 ജനുവരി 1 കാലയളവിൽ ജനിച്ചവരാകണം.

∙60% മാർക്കോടെ എംടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ). ജനനം: 1996 ജനുവരി 2 – 2002 ജനുവരി 1.

എല്ലാവർക്കും 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

ടെക്‌നിക്കൽ ബ്രാഞ്ച്

∙എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ശാഖാ വിശദാംശങ്ങൾ സൈറ്റിൽ).

∙ഇലക്‌ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ശാഖാ വിശദാംശങ്ങൾ സൈറ്റിൽ). ഇരു വിഭാഗക്കാരും 1998 ജനുവരി 2 – 2003 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

Content Summary: Navy Officer Recruitment 2022