ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിൽ മാനേജറുടെ 113 ഒഴിവ്. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. സൗത്ത് സോൺ–16, നോർത്ത് സോൺ–38, വെസ്റ്റ് സോൺ–20, ഇൗസ്റ്റ് സോൺ–21, നോർത്ത് ഈസ്റ്റ് സോൺ–18എന്നിങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിൽ മാനേജറുടെ 113 ഒഴിവ്. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. സൗത്ത് സോൺ–16, നോർത്ത് സോൺ–38, വെസ്റ്റ് സോൺ–20, ഇൗസ്റ്റ് സോൺ–21, നോർത്ത് ഈസ്റ്റ് സോൺ–18എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെപ്റ്റംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. സൗത്ത് സോണിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം. 

ADVERTISEMENT

യോഗ്യത: ∙മാനേജർ (ജനറൽ, ഡിപ്പോ): 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%). 

മാനേജർ (അക്കൗണ്ട്‌സ്): ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്)/ഡിപ്ലോമ/തത്തുല്യം.

മാനേജർ (ടെക്‌നിക്കൽ): ബിഎസ്‌സി അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ.

∙മാനേജർ (സിവിൽ എൻജിനീയറിങ്): സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം.

ADVERTISEMENT

മാനേജർ (ഹിന്ദി): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം. ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. 

പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ്. 

പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് 6 മാസം പരിശീലനം നൽകും. ഇൗ കാലയളവിൽ പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 ശമ്പളനിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും. 

ADVERTISEMENT

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഒാൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ,  തിരുവനന്തപുരം,  കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 800. ഒാൺലൈനായി അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

https://fci.gov.in/

Content Summary : Food Corporation of India Recruitment 2022: Apply For 113 Posts