വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും 23 വരെ അപേക്ഷിക്കാം. 4 വർഷമാണു നിയമനം. മൂവായിരത്തിലേറെ ഒഴിവു പ്രതീക്ഷിക്കുന്നു. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ∙വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ സയൻസ് / സയൻസ് ഇതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും 23 വരെ അപേക്ഷിക്കാം. 

4 വർഷമാണു നിയമനം. മൂവായിരത്തിലേറെ ഒഴിവു പ്രതീക്ഷിക്കുന്നു. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

ADVERTISEMENT

∙വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു; ഇംഗ്ലിഷിന് 50% മാർക്ക്. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ 2 വർഷ വൊക്കേഷനൽ കോഴ്സ്. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ / വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു /പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് വേണം.

ADVERTISEMENT

2002 ജൂൺ 27– 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരാകണം. എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

ADVERTISEMENT

∙ഫീസ്: 250 രൂപ 

ജനുവരി 18 മുതൽ 24 വരെ ഓൺ‌ലൈൻ‌ ടെസ്റ്റ് നടത്തും. https://agnipathvayu.cdac.in

Content Summary : Air Force Agniveer Recruitment 2022