രാജ്യാന്തര ബഹിരാകാശ നിലയം അടുത്തിടെ എടുത്ത ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. മരുഭൂമിയിൽ നിന്നു തുറിച്ചു നോക്കുന്ന ഒരു പ്രേതത്തിന്റെ മുഖമാണ് ചിത്രത്തിൽ. പേടിക്കേണ്ട, പ്രേതമൊന്നുമല്ല ഇത്. വടക്കൻ ചാഡിൽ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ട്രു ഔ നാട്രോൺ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ബഹിരാകാശ നിലയം അടുത്തിടെ എടുത്ത ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. മരുഭൂമിയിൽ നിന്നു തുറിച്ചു നോക്കുന്ന ഒരു പ്രേതത്തിന്റെ മുഖമാണ് ചിത്രത്തിൽ. പേടിക്കേണ്ട, പ്രേതമൊന്നുമല്ല ഇത്. വടക്കൻ ചാഡിൽ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ട്രു ഔ നാട്രോൺ എന്ന അഗ്നിപർവത ഗർത്തവും സോഡാ തടാകവുമാണ് ഇതിനു പിന്നിൽ. ഭൂമിയെ വട്ടം ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരാണ് ഈ ചിത്രമെടുത്തത്.

പ്രേതത്തിന്റെ മുഖം പോലെ തോന്നുന്നത് അഗ്നിപർവതത്തിന്റെ ഗർത്തഘടനയിൽ നിന്നാണ്. ശക്തമായ അഗ്നിപർവത വിസ്‌ഫോടനം സംഭവിക്കുമ്പോഴാണ് ഇത്തരം ഗർത്തങ്ങൾ വരുന്നത്. ഘടനയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറിയ കുന്നുകളാണ് ചിത്രത്തിലെ മുഖത്തിന്റെ കണ്ണുകളും മൂക്കും പോലെ അനുഭവപ്പെടുന്നത്. ഭൗമശാസ്ത്രപരമായി വളരെ ചെറുപ്പമുള്ളവയാണ് ഈ കുന്നുകൾ. കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങൾക്കുള്ളിലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു.

ട്രു ഔ നാട്രോൺ (Photo: Twitter/@GraemeStoneham)
ADVERTISEMENT

ചിത്രത്തിന്റെ വായ പോലെ തോന്നുന്ന ഭാഗം നേട്രൺ എന്ന വെളുത്ത ധാതുവാലുള്ളതാണ്. സോഡിയം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ്, സോഡിയം ക്ലോറൈഡ്, സോഡിയം സൾഫേറ്റ് എന്നിവയടങ്ങിയതാണ് നേട്രൺ. പ്രദേശത്തെ ഭൗമതാപ പ്രവർത്തനങ്ങളുടെ ഭാഗമായി നീരാവി ഉടലെടുക്കുന്നതാണ് ഈ ഘടനയ്ക്ക് കാരണം.

ചാഡിലെ ടിബെസ്റ്റി പർവതനിരയിൽ ഉൾപ്പെട്ട വിവിധ അഗ്നിപർവതങ്ങളിലൊന്നാണ് ട്രൂ ഔ നേട്രൺ. വളരെ വിദൂരസ്ഥലത്തു നിൽക്കുന്നതിനാൽ ഇതിൽ പര്യവേക്ഷണം നടത്താനോ വിവരങ്ങൾ ശേഖരിക്കാനോ പാടാണ്. 1960ൽ ഇതിൽ നടത്തിയ ഒരു പഠനത്തിൽ ഒരു കാര്യം തെളിഞ്ഞു. 14000 വർഷം മുൻപ് ഒരു ഗ്ലേഷ്യർ തടാകം ഇതിൽ നിറഞ്ഞിരുന്നു എന്നതാണ് ഇത്.

ADVERTISEMENT

ഉപഗ്രഹങ്ങളുപയോഗിച്ചുള്ള നിരീക്ഷണം ഈ ഘടനയെക്കുറിച്ച് തകൃതിയായി നടത്തുന്നുണ്ട്. കേംബ്രിജ് സർവകലാശാലയിൽ നിന്നുള്ള 2 ഗവേഷകർ മേഖലയുടെ അഗ്നിപർവത പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ടൈംലൈൻ തയാറാക്കിയിരുന്നു.

English Summary:

Trou Au Natron: The Ghostly Volcanic Face From Space