ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല.

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല. അറിയാവുന്ന മാർഗങ്ങൾ നടപ്പാക്കാനുള്ള സാഹചര്യമോ ഇച്ഛാശക്തിയോ വായുമലിനീകരണം രൂക്ഷമായ നഗരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇല്ല.

മുംബൈ നഗരം. പഴയ ചിത്രവും പുതിയതും (Twitter/@sarangsathaye, @VishalBhargava5)

മനുഷ്യന്‍റെ ആരോഗ്യത്തിന് നിലവില്‍ ഏറ്റവും വലിയ ഭീഷണി എന്നാണ് ലോകാരോഗ്യ സംഘടന കോവിഡ് അനന്തര കാലത്തും വായുമലിനീകരണത്തെ വിശേഷിപ്പിയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും ലോകമാകെ വായുമലിനീകരണം മൂലം ആളുകള്‍ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നെന്ന് ഗവേഷകര്‍ പറയുന്നു. ലോക്ഡൗണ്‍ നാളുകളിൽ പല നഗരങ്ങളിലെയും എയര്‍ ക്വാളിറ്റി ഇന്‍റക്സ് അഥവാ വായു ശുദ്ധീകരണ തോത് മെച്ചപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

മുംബൈ നഗരത്തിലെ വായു മലിനീകരണം (Photo: Twitter/@ShanthkumarSl)
ADVERTISEMENT

ദുരവസ്ഥയിലേക്കു തിരിച്ചെത്തി ഡൽഹി

ലോക്ഡൗൺ കാലത്ത്, പതിറ്റാണ്ടുകള്‍ക്കു ശേഷം ശുദ്ധവായു ശ്വസിക്കാന്‍ അവസരം ലഭിച്ച ഡൽഹി നിവാസികള്‍ ഇപ്പോള്‍ വീണ്ടും വലിയ തോതില്‍ മലിനമായ അന്തരീക്ഷ വായുവാണ് ശ്വസിക്കുന്നത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരം ഡൽഹിയാണ്. പർട്ടിക്കുലർ മാറ്റർ അഥവാ പി.എം 2.5 എന്ന് വിളിക്കുന്ന ഘടകമാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നത്. ഡൽഹിയിൽ ജീവിക്കുന്നത് കാർബൺ സിലിണ്ടറിൽനിന്നു ശ്വസിക്കുന്നതു പോലെയാണ് എന്നാണ് മുൻപ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

കൊൽക്കത്ത നഗരത്തിൽ നിന്നുള്ള കാഴ്ച (Photo: Twitter/@ians_india

ശൈത്യകാലത്താണ് ഡൽഹിയിൽ വായുമലിനീകരണം ഏറ്റവും രൂക്ഷമാകുക. ഇപ്പോൾ മലിനീകരണത്തോത് അതീവ ഗുരുതരമാണ്. ശൈത്യകാലത്തിന്റെ ആരംഭത്തിൽ അതായത് നവംബർ ആദ്യം 483 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി മലിനീകരണ തോത്. ഇത് ഡിസംബറിൽ തണുപ്പ് രൂക്ഷമാകുമ്പോഴേക്കും 700 നു 800 നും ഇടയിൽ വരെ എത്താറുണ്ട്. മനുഷ്യന് ശ്വസിക്കാൻ ഉത്തമമായി കണക്കാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് 50 ൽ താഴെയാണ്.

ജലന്ധറിൽ വയൽ കത്തിക്കുന്ന കർഷകർ (Photo by Shammi MEHRA / AFP)

ഉത്തരേന്ത്യയാകെ മൂടുന്ന പുക

ADVERTISEMENT

വായുമലിനീകരണത്തിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഡൽഹിക്കു തൊട്ടുപിന്നിലുണ്ട്. ഡൽഹി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വായുമലിനീകരണത്തോത് ഉള്ള വൻ നഗരം ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയാണ്. മൂന്നാമത് മുംബൈയാണ്.

കൊൽക്കത്ത നഗരത്തിൽ നിന്നുള്ള കാഴ്ച ( AFP / Dibyangshu SARKAR)

പതിറ്റാണ്ടുകളായി ശൈത്യകാലത്ത് കുത്തനെ ഉയരുന്ന വായുമലിനീകരണത്തിന്റെ കാരണം ഇതേ കാലഘട്ടത്തിൽ വിളവെടുപ്പിനു ശേഷം പാടങ്ങൾക്കു തീയിടുന്ന പഞ്ചാബിലെയും ഹരിയാനയിലെ രീതിയാണ്. ശൈത്യത്തിലെ മഞ്ഞിനൊപ്പം ഈ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പുക കൂടി ചേരുന്നതോടെ വായുവിലെ പി.എം 2.5 ന്റെ അളവ് കുത്തനെ ഉയരുകയും ശുദ്ധവായു കുറയുകയും ചെയ്യും.

മുംബൈ നഗരം. 2018 ലെ ചിത്രം (Photo by PUNIT PARANJPE / AFP)

ഓക്സിജനില്ലാതെ കൊൽക്കത്തയും മുംബൈയും

കൊൽക്കത്തയിലും മുബൈയിലും സമാനമായ രീതിയിൽ ഈ കാലഘട്ടത്തിൽ വായുമലിനീകരണ തോത് ഉയരുന്നുണ്ട്. ഇതിന്റെ കാരണവും ഗവേഷകർ വിശദീകരിക്കുന്നുണ്ട്. ഈ നഗരങ്ങളിലെ പ്രധാന വില്ലൻ ശൈത്യകാലത്തെ കുറഞ്ഞ താപനിലയാണ്. ഇതോടൊപ്പം കാറ്റില്ലാത്ത അവസ്ഥ കൂടിയാകുന്നതോടെ വായുവിലേക്ക് ഉയരുന്ന പൊടിപടലങ്ങൾ അവിടെത്തന്നെ തങ്ങി നിൽക്കുകയും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയാൻ കാരണമാവുകയും ചെയ്യും. മുംബൈയിലും കൊൽക്കത്തയിലും എല്ലാം വായുമലിനീകരണ തോത് ഉയരാൻ കാരണമാകുന്നത് ഇതാണ് എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദാണ് സമാനമായ രീതിയിൽ ഉയർന്ന മലിനീകരണത്തോതുള്ള മറ്റൊരു നഗരം.

മുംബൈ നഗരം (Photo: Twitter/@SHYAMPAL)
ADVERTISEMENT

മലിനീകരണ തോത്

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ വായുമലിനീകരണ തോതിന്റെ സൂചികയിൽ അൻപതിൽ താഴെ മാത്രമുള്ള അളവുള്ളപ്പോഴാണ് മനുഷ്യർക്ക് ഏറ്റവും ശുദ്ധമായ വായു ശ്വസിക്കാൻ സാധിക്കുക. അതേസമയം ഇപ്പോൾ പത്തോളം ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണ തോത് ഇതിനെക്കാൾ ആറിരട്ടിയോളം അധികമാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഫരീദാബാദ്, ഗാസിയാബാദ്, സോനിപത്, മീററ്റ്, ഭിവാനി തുടങ്ങി ഈ പട്ടികയിൽ ഏറിയ പങ്കും വടക്കേ ഇന്ത്യൻ നഗരങ്ങളാണ്. അതിലേറെയും ഹരിയാന, യുപി, ഡൽഹി സംസ്ഥാനങ്ങളിലാണ്. 

ഡൽഹി ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം ഉള്ള വൻ നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ലാഹോറിനും മൂന്നാം സ്ഥാനം കൊൽക്കത്തക്കും, നാലാം സ്ഥാനം ധാക്കക്കും ആണ്. ആറാം സ്ഥാനത്തുള്ള മുംബൈ ആണ് ഈ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ നഗരം. ഇന്ത്യയെ കൂടാതെ ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നഗരങ്ങൾ തന്നെയാണ് ലോക വായുമലിനീകരണ തോതിന്റെ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഒൻപതിലും ഉള്ളത്.  കുവൈത്ത് മാത്രമാണ് ഈ മൂന്ന് രാജ്യങ്ങളെ കൂടാതെ പട്ടികിയിൽ ഇടം പിടിച്ച ഏഷ്യയിൽനിന്നുള്ള നാലാമൻ. മലിനീകരണ തോത് പ്രകാരം കുവൈത്ത് സിറ്റി ഒൻപതാം സ്ഥാനത്താണ്.

English Summary:

Beyond Delhi: North India's Alarming Air Pollution Crisis Spreads to Other States