മുതുമല കടുവ സങ്കേതത്തിലും പരിസര പ്രദേശങ്ങളിലും പാർത്തീനിയം ചെടികൾ വ്യാപകമായി പടരുന്നു. വഴിയോരങ്ങളിൽ ഫയർ ലൈനുകൾക്കു കാട് വെട്ടി തെളിച്ച ഭാഗങ്ങളിലാണ് ഈ ചെടികൾ അധികമായി വളരുന്നത്.മുതുമല വനത്തിൽ കൊങ്ങിണി ചെടികൾ വളർന്നിരിക്കുന്നതിനാൽ മറ്റു ചെടികൾ നശിച്ചു പോയി മുതുമലയിൽ തൊറപള്ളി ഭാഗത്താണ് വനത്തിന് പച്ചപ്പ് ഉള്ളത്.

തെപ്പക്കാട് മുതൽ മസിനഗുഡിവരെയുള്ള ഭാഗങ്ങളിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് വരണ്ട നിലയിലാണ്. പാർത്തെനിയം ചെടികൾ ഗൂഡല്ലൂരിലും പടർന്നു തുടങ്ങി.ഗൂഡല്ലൂരിലെ വഴിയോരങ്ങളിൽ ഈ ചെടി വളർന്ന് പൂത്തു തുടങ്ങി. ചെടിയുടെ പൂക്കളിലെ പൂമ്പൊടി മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.