മറയൂരിൽ സൗന്ദര്യ കാഴ്ചയൊരുക്കി സ്പാത്തോഡിയ മരങ്ങൾ. തേയില തോട്ടങ്ങൾക്കിടയിലൂടെ മലഞ്ചെരിവുകൾ ചുറ്റിയുള്ള മറയൂർ മൂന്നാർ യാത്ര മധ്യെ തേയിലത്തോട്ടങ്ങൾക്കിടയിലും മറയൂർ കാന്തല്ലൂർ റോഡരുകിലുമായി സ്പാത്തോഡിയ മരങ്ങൾ ഓറഞ്ചു കലർന്ന ചുവപ്പു നിറമോടുകൂടി പൂത്തുലഞ്ഞിരിക്കുന്നത്. ആഫ്രിക്കൻ ഉഷ്ണമേഖലയിൽ നിന്നും 19-ാം നൂറ്റാണ്ടിൽ അലങ്കാരസസ്യമായി ഭാരതത്തിലെത്തിയ ഇവ സ്‌കൂട്ട് മരം എന്നും അറിയപ്പെടാറുണ്ട്.

മറയൂർ മൂന്നാർ റോഡരുകിലും തേയിലത്തോട്ടങ്ങളിലും വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്ന സ്പാത്തോഡിയ പൂക്കൾ മലേറിയയ്ക്ക് കാരണമായ കൊതുകുകളെ നശിപ്പിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ബ്രിട്ടീഷുകാരുടെ അഭിനിവേശകാലത്ത് തോട്ടം മേഖലയിൽ കൊതുകുകൾ ക്രമാതീതമായി വർധിച്ച് മലേറിയ പനി വ്യാപകമായി പടർന്ന് പിടിച്ച് മരണം വരെ സംഭവിച്ച സമയത്ത് പ്രതിവിധിക്കായാണ് സ്പാത്തോഡിയ മരങ്ങൾ ബ്രിട്ടീഷ്കർ നട്ടുപിടിപ്പിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.