മേലൂർ കൂവക്കാട്ടുകുന്നിൽ നാട്ടുകാർക്ക് കൗതുകമായി നാഗ ശലഭങ്ങൾ. ചെമ്മിനാട്ടിൽ ദേവകിയുടെ വീടുനു പുറകിലാണ് രണ്ട് ശലഭങ്ങളെത്തിയത്. ഒരു ആൺശലഭവും പെൺശലഭവുമാണിതെന്ന് നിരീക്ഷകർ പറയുന്നു. ഇവ ചേക്കേറിയതിനു സമീപം മുട്ടകളും കണ്ടെത്തി. 

ചിറകുകളുടെ അറ്റം പാമ്പിന്റെ പത്തിപോലെയും ശരീരം ഭൂപടത്തിന്റെ പോലുയുമായതിനാൽ ഇംഗ്ലിഷിൽ അറ്റ്‌ലസ് കോബ്രാ മൗത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. നിശാശലഭങ്ങളിലെ രാജാവായി വിശേഷപ്പിക്കപ്പെടുന്ന ഇവയ്ക്ക് വായ ഇല്ല. രണ്ടാഴ്ച മാത്രമാണ് ആയുസ്. നാരകം, മട്ടി എന്നി സസ്യങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ശലഭങ്ങളെ കാണാൻ നാട്ടുകാരും ശലഭനിരീക്ഷകരും എത്തി.

Rare butterfly species spotted