പത്തനംതിട്ട കടവുപുഴയിലെ കൂറ്റന്‍ ഇലവുമരത്തില്‍ ഇക്കൊല്ലവും തേനിച്ചകളെത്തി. വനത്തിലെ വലിയമരങ്ങളില്‍ കൂട്ടമായി വസിക്കുന്ന പെരുംതേനിച്ചകളാണ് പതിവുതെറ്റിക്കാതെ എത്തിയത്. ഇതില്‍ നിന്ന് വലിയ അളവില്‍ തേന്‍  ലഭ്യതയുണ്ട്.

കടവുപുഴയിലെ ഇലവുമരത്തില്‍ ഇനി തേന്‍നിറയും കാലമാണ്. എല്ലാവര്‍ഷവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്തുന്ന തേനിച്ചകള്‍ തേന്‍കൂടുകള്‍കൊണ്ട് ഇലവുമരം നിറയ്ക്കും. 60ല്‍പരം വര്‍ഷം പഴക്കമുള്ള   ഈ ഇലവുമരം കല്ലാറിന്റെ തീരത്താണ്.

വലിയ അളവലില്‍ തേന്‍ ഇവിടെനിന്ന് ലഭിക്കാറുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ആദിവാസികളാണ് തേന്‍ എടുക്കുന്നത്. 25വര്‍ഷം മുന്‍പ് തേനിച്ചകളുടെ ആക്രമണത്തില്‍ ഒരു നാട്ടുകാരന്‍ മരിച്ചിരുന്നു. അതിനുശേഷം കടവുപുഴയിലെ ഇലവുമരം കൊലയാളിതേന്‍മരം എന്നാണ് അറിയപ്പെടുന്നത്.

English Summary: Honey Bee tree in Kadavupuzha