‌നാട്ടിലെല്ലാം കോവിഡിന്റെ ദുരിത കാഴ്ച്ചകളാണ്. എന്നാല്‍ ഇതൊന്നുമറിയാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണ് തമിഴ്നാട്ടിലെ സൂര്യകാന്തി പാടങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സന്ദര്‍ശകര്‍ എത്താത്തത് കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്

നോക്കെത്താ ദൂരത്തോളം സുര്യകാന്തി പൂക്കള്‍. വിടര്‍ന്നു കാറ്റില്‍ ആടുന്ന പൂക്കള്‍ അതിമനോഹര കാഴ്ച്ച സമ്മാനിക്കുന്നു. കൊല്ലം ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട് ചുരണ്ടയിലാണ് സൂര്യകാന്തി പാടങ്ങള്‍. 

കഴിഞ്ഞ വര്‍ഷം വരെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെയും വിവാഹ ഫോട്ടോഗ്രാഫര്‍മാരുട‌െയും  ഇഷ്ട കേന്ദ്രമായിരുന്നു സൂര്യകാന്തി പാടങ്ങള്‍. എന്നാല്‍ കോവിഡ് മൂലം ഇവിടേക്ക് ഇപ്പോള്‍ ആരും എത്തുന്നില്ല.  സഞ്ചാരികള്‍ വരാത്തത് കര്‍ഷകര്‍ക്ക് അനുഹ്രമാണ്. കാരണം കാഴ്ച്ച കാണാന്‍ എത്തുന്നവര്‍ പൂക്കള്‍ പറിക്കുന്നതും ചെടികള്‍ നശിപ്പിക്കുന്നതും പതിവായിരുന്നു.

.English Summary: Sunflowers in full bloom at Churanda