മലബാറിലെ പ്രധാന നെല്ലറകളിലൊന്നായ കോഴിക്കോട് ആവളപ്പാണ്ടി പൂപ്പാടമായി മാറി. മുണ്ടൂര്‍മൂഴി തോടിലാണ് മുള്ളന്‍പായല്‍ പൂക്കള്‍ വര്‍ണപ്രഭയൊരുക്കുന്നത്. നിരവധിയാളുകളാണ് മനോഹരമായ കാഴ്ച കാണാൻ ഇവിടേക്കെത്തുന്നത്.

വസന്തത്തിന് സമാനമായ കാഴ്ചയാണിവിടെ. ഓളപ്പരപ്പില്‍ കണ്ണെത്താ ദൂരത്തോളം റോസ് നിറത്തിലുള്ള പൂക്കള്‍‍. ഒരു കിലോമീറ്ററിലധികം ദൂരത്തിലാണ് ഇവ പടർന്നു കിടക്കുന്നത്. പരല്‍മീനുകള്‍ പതിയെ പൂക്കള്‍ക്കിടയിലൂടെ നീന്തുന്ന കാഴ്ചയും മനോരഹരമാണ്. ദേശാടനപ്പക്ഷികളും കൊറ്റികളും, കിളിക്കൂടുമെല്ലാം കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കുന്നു . മുള്ളന്‍പായല്‍ പൂക്കളുടെ വര്‍ണക്കാഴ്ച കണ്ടവര്‍ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ  പൂപ്പാടം ജനശ്രദ്ധനേടി.