മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ ശിവരാജ് സിങ് ജാദവ് എന്ന കർഷകന്റെ തോട്ടത്തിൽ മൂന്ന് മാവുകളുണ്ട്. അവയിൽ നിന്നും ഈ വർഷം ലഭിച്ചത് 250 മാങ്ങകളാണ്. ഈ മാങ്ങകളുടെ പ്രത്യേകത എന്താണെന്നല്ലേ? മാങ്ങ ഒന്നിന് 1000 രൂപ വരെ വില ലഭിക്കുന്ന നൂർജഹാൻ ഇനത്തിൽപ്പെട്ട മാങ്ങകളാണിത്. അലിരാജ്പൂർ ജില്ലയിൽ മാത്രമാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ ശിവരാജ് സിങ് ജാദവ്  എന്ന കർഷകന്റെ തോട്ടത്തിൽ  മൂന്ന് മാവുകളുണ്ട്. അവയിൽ നിന്നും ഈ വർഷം ലഭിച്ചത് 250 മാങ്ങകളാണ്. ഈ  മാങ്ങകളുടെ പ്രത്യേകത എന്താണെന്നല്ലേ? മാങ്ങ ഒന്നിന് 1000 രൂപ വരെ വില ലഭിക്കുന്ന നൂർജഹാൻ ഇനത്തിൽപ്പെട്ട മാങ്ങകളാണിത്. അലിരാജ്പൂർ ജില്ലയിൽ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മാങ്ങകൾ കൃഷി ചെയ്തുവരുന്നത്.

അഫ്ഗാനിസ്ഥാനാണ് നൂർജഹാൻ മാവുകളുടെ ജന്മദേശം. വില ഇത്രയധികമാണെങ്കിലും അലിരാജ്പൂരിൽ വിളഞ്ഞ മാങ്ങകളെല്ലാം  ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിനു പുറമേ ഗുജറാത്തിലും മാങ്ങയ്ക്ക് ആവശ്യക്കാരേറെയുണ്ട് . ഇത്തവണ വിളഞ്ഞ മാങ്ങകൾക്ക് രണ്ടു മുതൽ മൂന്നര കിലോഗ്രാംവരെ ഭാരം വരും. സാധാരണ ഒരടി വലിപ്പത്തിൽ വരെയാണ് ഇവ വളരുന്നത്. 

ADVERTISEMENT

വിത്തിനു മാത്രം 200 ഗ്രാം വരെ ഭാരമുണ്ടാകും. ജൂൺ മാസത്തിന്റെ ആദ്യ ഭാഗത്തോടെയാണ് ഇവ കായ്ച്ചു തുടങ്ങുന്നത്. ഈ വർഷം ധാരാളം മാങ്ങകൾ കായ്ച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ബിസിനസ് മോശമാണെന്ന് കർഷകർ പറയുന്നു. 2020 ൽ കാലാവസ്ഥ മോശമായതിനാൽ മാവിൽ വേണ്ടത്ര കായ്ഫലമുണ്ടായിരുന്നില്ല. എന്നാൽ 2019 സ്ഥിതി നേരെ മറിച്ചായിരുന്നു. ശരാശരി രണ്ടേമുക്കാൽ കിലോ വരെ ഭാരമുള്ള മാങ്ങകളാണ് 2019 ൽ കായ്ച്ചത്. ഒന്നിന് 1200 രൂപ എന്ന നിരക്കിലാണ് ആ വർഷം മാങ്ങയുടെ വിൽപന നടന്നത്.

English Summary: This Mango Cultivated In Madhya Pradesh Costs Up To ₹ 1,000 Per Piece