അപൂർവയിനം ദേശാടനപക്ഷികളുടെയും കുരുവികളുടെയും പ്രജനന കേന്ദ്രമായി തിരുനാവായ. ഭാരതപ്പുഴയോരത്തും താമരക്കായൽ പരിസരങ്ങളിലുമാണ് ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. വനംവകുപ്പും പരിസ്ഥിതി സംഘടനയും സംരക്ഷണം ഒരുക്കിയതോടെ ഇത്തവണ വിവിധ ഇനത്തിലും വർണത്തിലുമുള്ള ഒട്ടേറെ കുരുവികളും എത്തിയിട്ടുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപൂർവയിനം ദേശാടനപക്ഷികളുടെയും കുരുവികളുടെയും പ്രജനന കേന്ദ്രമായി തിരുനാവായ. ഭാരതപ്പുഴയോരത്തും താമരക്കായൽ പരിസരങ്ങളിലുമാണ് ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. വനംവകുപ്പും പരിസ്ഥിതി സംഘടനയും സംരക്ഷണം ഒരുക്കിയതോടെ ഇത്തവണ വിവിധ ഇനത്തിലും വർണത്തിലുമുള്ള ഒട്ടേറെ കുരുവികളും എത്തിയിട്ടുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നെത്തിയ ദേശാടന പക്ഷികൾക്കു പുറമേ ചുട്ടിയാറ്റ, ആറ്റക്കറുപ്പൻ, കുങ്കുമക്കുരുവി, പുല്ലപ്പൻ തുടങ്ങിയ അപൂർവയിനം ചെറുപക്ഷികളാണ് ഇവിടെ എത്തിയിട്ടുള്ളത്. 

തിരുനാവായ ഭാരതപ്പുഴയിലെ തുരുത്തിൽ ചെറുപക്ഷികൾ നിർമിച്ച കൂടുകൾ
ADVERTISEMENT

ഭാരതപ്പുഴയിലെ തുരുത്തുകളിൽ വളരുന്ന ഓടകളിലും മറ്റ് ചെടികളിലുമാണ് ഇവ കൂടുകൂട്ടുന്നത്. നിളയിലെ തെളിനീരും ഹെക്ടറുകളോളം വരുന്ന താമരക്കായലിലെ ഭക്ഷ്യസമ്പത്തുമാണ് ഇവിടേക്ക് ഇവയെ ആകർഷിക്കുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ്  ദേശാടന പക്ഷികളും തിരുനാവായയിൽ എത്താറുള്ളത്. ഒരു സമയം കഴിഞ്ഞാൽ ഇവ തിരിച്ചു പോകുകയാണ് പതിവ്. പരിസ്ഥിതി സംഘടനയായ റീ എക്കോയുടെ നിരന്തരമായ ഇടപെടൽ മൂലം ജില്ലാ ഭരണകൂടം ഇടപെട്ട് ഇവിടെ പക്ഷിവേട്ട നിരോധിച്ചിട്ടുണ്ട്.

ADVERTISEMENT

ഫോറസ്റ്റ് ഗാർഡിനെയും ഇതിനായി നിയമിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ പക്ഷികൾ ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നാൽ ഭാരതപ്പുഴയിലെ തുരുത്തുകളിൽ കൂട് വച്ച കുരുവികളുടെ കാര്യത്തിൽ നിലവിൽ ചെറിയ ആശങ്കയുണ്ട്. ഇവിടെയുള്ള കുറ്റിക്കാടുകൾക്കു പലരും തീയിടുന്നതാണ് കാരണം. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് റീ എക്കോ ഭാരവാഹി ഉമ്മർ ചിറയ്ക്കൽ, പക്ഷിനിരീക്ഷകരായ എം.സാദിഖ് തിരുനാവായ, നസ്റുദ്ദീൻ തിരൂർ, ഫോറസ്റ്റ് വാച്ചർ കെ.അയ്യപ്പൻ എന്നിവർ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Thirunavaya a second home for migratory birds