ഏതു പൂവിനാണേറെ ഭംഗി? ഊട്ടി പുഷ്പമേളയ്ക്കെത്തുന്ന ആരും ചോദിച്ചു പോകും. അത്രയേറെയാണ് പൂക്കൾ. പതിനായിരക്കണക്കിന് എന്നുതന്നെ പറയേണ്ടി വരും. സാധാരണ പൂക്കൾ മുതൽ അത്യപൂർവ പുഷ്പങ്ങൾ വരെയുണ്ട് മേളയിൽ. അതിൽ ഏറ്റവും ആകർഷകമായ ചില വിദേശികളുമുണ്ട്. ഏറെ കരുതലോടെയാണ് മേളയിൽ ഇവയെ സംരക്ഷിക്കുന്നത്.ഇത്തവണത്തെ മേളയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു പൂവിനാണേറെ ഭംഗി? ഊട്ടി പുഷ്പമേളയ്ക്കെത്തുന്ന ആരും ചോദിച്ചു പോകും. അത്രയേറെയാണ് പൂക്കൾ. പതിനായിരക്കണക്കിന് എന്നുതന്നെ പറയേണ്ടി വരും. സാധാരണ പൂക്കൾ മുതൽ അത്യപൂർവ പുഷ്പങ്ങൾ വരെയുണ്ട് മേളയിൽ. അതിൽ ഏറ്റവും ആകർഷകമായ ചില വിദേശികളുമുണ്ട്. ഏറെ കരുതലോടെയാണ് മേളയിൽ ഇവയെ സംരക്ഷിക്കുന്നത്.ഇത്തവണത്തെ മേളയിലെ കൗതുകങ്ങളായ പൂക്കളെ പരിചയപ്പെടുത്തുകയാണിവിടെ...

ADVERTISEMENT

പാൻസി: സമശീതോഷ്ണ മേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഉദ്യാന സുന്ദരി, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

സ്കാർലറ്റ് സേജ്: സാൽവിയ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ജന്മദേശം ബ്രസീലാണ്. ഏത് കാലാവസ്ഥയിലും വളർത്താൻ അനുയോജ്യം.

ADVERTISEMENT

ഡാലിയ: ആസ്റ്ററേസിയേ സസ്യകുടുംബത്തിലെ അംഗമായ ഡാലിയ പല വിധത്തിലും നിറത്തിലും കാണപ്പെടുന്നു. ഇതളുകൾ ഒറ്റ നിരയിലും ബഹുനിരകളിലുമായി കാണപ്പെടുന്ന ചെടികൾ ഇതിന്റെ ആകർഷണമാണ്.

വൈറ്റ് ലില്ലി: തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിൽ വളരുന്ന ലില്ലി കുടുംബത്തിൽ നിന്നുള്ള ഉദ്യാന സസ്യം.

ADVERTISEMENT

ക്ലിയോം: പല നിറത്തിൽ കാണപ്പെടുന്ന ക്ലിയോം ഏതു കാലാവസ്ഥയിലും വളർത്താൻ അനുയോജ്യമാണ്. വെള്ള,പിങ്ക്, റോസ് എന്നീ നിറങ്ങളാണ് കൂടുതലായി ഉദ്യാനങ്ങളിൽ വളർത്തുന്നത്.

ചൈന ആസ്റ്റർ: ആകർഷകമായ പല നിറത്തിൽ കാണപ്പെടുന്ന ഈ ചെടി ആസ്റ്ററേസിയേ കുടുംബത്തിൽ ഉൾപ്പെടുന്നു.

ഡയാന്തസ്: തണുപ്പുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഡയാന്തസ് പൂവിന്റെ ഇതളുകളുടെ പ്രത്യേകത ആരെയും ആകർഷിക്കുന്നതാണ്.

ക്രിസാന്തിമം: കട്ട്ഫ്ലവറായും,ലൂസ് ഫ്ലവറായും, ഉദ്യാന സസ്യമായും വളർത്താൻ അനുയോജ്യമായ ഈ ചെടി പല നിറങ്ങളിൽ കാണപ്പെടുന്നു.

വെർബിന: വെർബിനേസിയെ കുടുംബാംഗമായ വെർബിന നിലംപറ്റി വളരുന്ന ഒന്നാണ്.കൂട്ടം കൂട്ടമായി കാണപ്പെടുന്ന പൂക്കൾ ഇതിന്റെ പ്രത്യേകതയാണ്.

ലാർക്സ്പർ: തണുത്ത കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്ന ലാർക്സ്പർ വയനാട്,ഇടുക്കി എന്നീ ജില്ലകളിൽ വളർത്താൻ അനുയോജ്യമായ ചെടിയാണ്.

സെലോഷ്യ‌ (കോഴിപ്പൂവ്): എല്ലാ പുഷ്പ്പമേളയിലും നിത്യാകർഷണമായ കോഴിപ്പൂവ് പച്ച നിറങ്ങളിലും കാണപ്പെടുന്നു.ഇതിന്റെ ആകർഷകമായ പൂങ്കുലകൾ പലതരത്തിലും കാണാറുണ്ട്.

അലൈസം: ചെറിയ പൂങ്കുലകളോട് കൂടിയ പല നിറത്തിൽ കാണപ്പെടുന്ന ഈ ചെടി റോക്ക് ഗാർഡനിൽ വളർത്താൻ അനുയോജ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്: എം.വി ശ്രീരേഖ . അസി.പ്രഫസർ കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി, എം.നജീബ്. അസി.പ്രഫസർ കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി

English Summary: Wide Variety of Flowers in Annual flower show in Ooty