ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അരയടി ഉയർന്ന് 2354.76ൽ എത്തിയതോടെ സംഭരണശേഷിയുടെ പകുതിയായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ഓഗസ്റ്റ് 1ന് അണക്കെട്ടിലെ ജലനിരപ്പ് 2315.92 അടിയായിരുന്നു. 22 ദിവസം കൊണ്ട് 39 അടി ജലമാണ് അണക്കെട്ടിൽ ഒഴുകിയെത്തിയത്.

ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനമായിരുന്നു. സംഭരണിയിൽ ഇപ്പോൾ 1092 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഉണ്ട്. 2403 അടി ആണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 

∙ മുൻ വർഷങ്ങളിൽ ഇതേ ദിവസം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ചുവടെ:

2018 – 2400.5 അടി 

2017 – 2336

2016 – 2362

2015 – 2363