വർണക്കൊക്കുകളും പെലിക്കൻ പക്ഷിയും ഒന്നിച്ചു തീറ്റ തേടിയെത്തി. കേട്ടയം–കുമരകം റേഡ് വശത്തെ കീറ്റ് പാടത്താണ് ഇവ എത്തിയത്. അനുകൂല കാലാവസ്ഥയും യഥേഷ്ടം ഭക്ഷണം ലഭിക്കുന്ന സാഹചര്യവുമാണ് പക്ഷികൾ  ഇവിടെ എത്താൻ കാരണം. ഒരു മാസം മുൻപ്  ഇവ കുമരകം റോഡ് വശത്തെ പാടത്തു എത്തിയിരുന്നങ്കിലും ഒന്നിച്ചു വന്നു തീറ്റ തേടിയിരുന്നില്ല. ഒരു തവണ വർണക്കൊക്കുകളും പെലിക്കനും പക്ഷിസങ്കേതത്തിൽ കൂടു കൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നു. 

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു എത്തുന്ന ഇവ ജൂൺ, ജൂലൈ മാസങ്ങളിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിച്ചു തിരികെ പോകുകയാണു പതിവ്. സെപ്റ്റംബർ മാസത്തിൽ ഇവ തിരികെ പോകുന്ന സമയമാണ്. ചതുപ്പു പ്രദേശങ്ങളിലും കായൽ പാടങ്ങളിലും കായലോരങ്ങളിലുമാണ് ഈ ഇനം പക്ഷികൾ സാധാരണ എത്താറുള്ളത്. വംശനാശം നേരിടുന്ന പക്ഷികളുടെ പട്ടികയിലാണ് ഇവ.