വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവർഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാൾ 13 % കൂടുതൽ മഴ. ജില്ലകളിൽ പാലക്കാടാണ് മുൻപിൽ 42 % രണ്ടാമത് കേ‍ാഴിക്കേ‍ാട് 38%. പാലക്കാട് മെ‍ാത്തം 2052.3 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളിൽ ഇടിയേ‍ാടുകൂടി ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലമ്പുഴയിൽ കഴിഞ്ഞദിവസം 6.7 സെന്റീമീറ്റർ മഴപെയ്തു.

ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷേ‍ാഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പേ‍ാഴും കേരളതീരത്തിനടുത്ത് പതിവിൽ കവിഞ്ഞ ചൂടുമായി അറബിക്കടൽ. ഇടവപ്പാതിയുടെ പകുതിയേ‍ാടെ തണുത്തു തുടങ്ങാറുള്ള കടൽ ഇത്തവണ പെരുമഴക്കാലത്തും അളവിൽ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണിൽ ഒരു ഡിഗ്രി വരെ ചൂട് കുറയും. എന്നാൽ കടലിന്റെ വടക്ക്–മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലും ഇതേ‍ സ്ഥിതിയായിരുന്നെങ്കിലും അവസാനഘട്ടത്തിൽ അനുപാതം മാറി. വടക്കുഭാഗത്ത് ചൂട് നിലനിൽക്കുമ്പേ‍ാൾ ബംഗാളിന്റെ തെക്കുഭാഗം സാധാരണ നിലയിലെത്തി. ന്യൂനമർദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനിൽക്കുന്നതിനാൽ ഇനിയും മഴമേഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്  കെ‍ാച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തുടർച്ചയായുള്ള ശക്തമായ മഴ കുറഞ്ഞതേ‍ാടെ അന്തരീക്ഷം പെ‍ാതുവേ സാധാരണ നിലയേക്ക് എത്തുന്നതിന്റെ സൂചനയാണ് ഇപ്പേ‍ാഴുള്ളത്.

കനത്ത മിന്നലും ഇടിയും ഇത്തവണ കാലവർഷത്തെ അസാധാരണമാക്കി. ഒരു പ്രദേശത്ത് കുറഞ്ഞസമയത്തിനുള്ളിൽ തുടർച്ചയായി അതിശക്തമായ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടായത് ദുരന്തങ്ങൾക്ക് വഴിയെ‍ാരുക്കി. വയനാട്ടിലും നിലമ്പൂരിലും അതിതീവ്രമഴ പെയ്തു. മഴയിൽ വെള്ളത്തിന്റെ ശേഖരവും തണുപ്പും കൂടുതലായിരുന്നു. 24 മണിക്കൂറിൽ 21 സെന്റീമീറ്ററിലധികം പെയ്യുന്നതാണ് അതിതീവ്രമഴ. 7 മുതൽ 11 സെന്റീമീറ്റർവരെ ശക്തവും 11 മുതൽ 21 വരെ അതിശക്തമഴയുമായി കണക്കാക്കുന്നു. ചൊവാഴ്ച വരെ ഈ സീസണിൽ ശരാശരി കിട്ടേണ്ടതിനെക്കാൾ 13% കൂടുതൽ മഴ ലഭിച്ചു. തുലാവർഷത്തെക്കുറിച്ച് അടുത്തമാസം ആദ്യത്തേ‍ാടെ സൂചന ലഭിക്കുമെന്നാണ് നിരീക്ഷണം.

കാറ്റിന്റെ അസാധാരണ ഗതിമാറ്റവുമാണ് അറബിക്കടലിനെ ഈ വിധം മാറ്റിമറിച്ചതെന്നു കലാവസ്ഥാ ഗവേഷകർ പറഞ്ഞു. അന്തരീക്ഷം പെ‍ാതവേ സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ സൂചന ഇപ്പേ‍ാഴുണ്ട്. വയനാട്ടിലും നിലമ്പൂരിലും അതിതീവ്രമഴ പെയ്തു. മഴത്തുള്ളിയിൽ വെള്ളത്തിന്റെ അളവും തണുപ്പും കൂടുതലാണ്.തുലാവർഷഗതിയെക്കുറിച്ച് അടുത്തയാഴ്ചയേ‍ാടെ സൂചനയുണ്ടാകും.ജൂൺ ഒന്നുമുതൽ ഇതുവരെ സംസ്ഥാനത്ത് മെ‍ാത്തം ലഭിച്ചത് 1940.5 മില്ലിമീറ്റർ മഴയാണ്.

ആലപ്പുഴ– 4‌

കണ്ണൂർ– 20‌

എറണാകുളം–18‌

ഇടുക്കി–11‌

കാസർകേ‍ാട്–14‌

പത്തനംതിട്ട–2‌

തിരുവനന്തപുരം–14‌

തൃശൂർ– 9‌

വയനാട്–5‌

കെ‍ാല്ലം–9‌

കേ‍ാട്ടയം– 13‌

കേ‍ാഴിക്കേ‍ാട്– 38‌

മലപ്പുറം– 20‌

പാലക്കാട്–42