ഭൂമിയുൾപ്പെടുന്ന താരാപഥമായ ക്ഷീരപഥത്തിൽ സൂര്യന്റെ 70 ഇരട്ടി ഭാരമുള്ള തമോഗർത്തം കണ്ടെത്തി. എൽബി 1 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ, ലാമോസ്റ്റ് എന്ന സവിശേഷ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് എൽബി 1 കണ്ടെത്തിയത്.

ഈ വിവരം പ്രമുഖ ശാസ്ത്രജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചു. ക്ഷീരപഥത്തിലെ ലക്ഷക്കണക്കിനു തമോഗർത്തങ്ങളെല്ലാം തന്നെ സൂര്യനേക്കാൾ 20 മടങ്ങോ അതിൽ കുറവോ ഭാരമുള്ളവയാണ്. ഇത്ര ഭാരമുള്ള തമോഗർത്തം കണ്ടെത്തുന്നത് ഇതാദ്യം. ഇത് അസംഭവ്യമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. പല തമോഗർത്തങ്ങൾ ഒരുമിച്ചു ചേർന്നതാകാം എൽബി 1ന്റെ പിറവിക്കു വഴിവച്ചതെന്നു കരുതുന്നു.

English Summary: Massive Black Hole That 'Shouldn't Even Exist' Spotted in the Milky Way