ഇരിങ്ങാലക്കുട പുല്ലൂർ ആനുരുളി സ്വദേശി കൈതവളപ്പിൽ ദിലീപിന്റെ വീടിനുള്ളിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി. ‘കെറിവോള പിക്റ്റാ’ എന്ന ശാസ്ത്ര നാമമുള്ള ഇവ ‘പെയ്ന്റഡ് ബാറ്റ്’ എന്നാണ് അറിയപ്പെടുന്നത്. ഏഷ്യയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അപൂർവമായി കണ്ട് വരുന്നത്.

ഓറഞ്ചും കറുപ്പും ഇടവിട്ട നിറത്തിൽ കാണപ്പെടുന്ന ഇവ വാഴയിലയുടെ അടിയിലാണ് കൂടുതലും കാണാറുള്ളത്. മാംസഭുക്കുകളായ ഇവയുടെ ശരീരത്തിനും വാലിനും ഒരേ നീളമാണ്. 5 ഗ്രാം മാത്രം ഭാരമുള്ള ഇവയ്ക്ക് 38 ഓളം പല്ലുകൾ ഉണ്ട്. ചെറിയ പ്രാണികളും പുഴുക്കളുമാണ് പ്രധാന ആഹാരമെന്ന് വന്യ ജീവി സംരക്ഷകനും ഒറ്റമൂലി ചികിത്സകനുമായ ഷബീർ മാടായിക്കോണം പറഞ്ഞു.

English Summary: Rare species of 'painted bat' spotted in Thrissur