കൊടുംതണുപ്പിന്റെ പിടിയിൽ ഡൽഹി. കുറഞ്ഞ താപനില ഇന്നലെ 7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തണുപ്പു കൂടുകയും വായു മലിനീകരണം മോശം അവസ്ഥയിൽ തുടരുന്നതും ജനങ്ങൾക്കു ബുദ്ധിമുട്ടാവുന്നുണ്ട്. അന്തരീക്ഷ വായു നിലവാര സൂചികയിൽ ഇന്നലെ 260 ആണു രേഖപ്പെടുത്തിയത്. ഇത് മോശം അവസ്ഥയെയാണു സൂചിപ്പിക്കുന്നത്. 

തണുത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്. പുലർച്ചെയും രാത്രിയിലുമാണു തണുപ്പിനു കാഠിന്യമേറുന്നത്. വരും ദിവസങ്ങളിലും ഡൽഹിയിൽ കൊടുംതണുപ്പ് അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

English Summary: Delhi gripped by severe cold