മൈസൂരു മൃഗശാലയിൽ സന്ദർശകർക്ക് കൗതുകമായി വാലില്ലാ കുരങ്ങുകൾ (ഹൂലോക്ക് ഗിബ്ബൺ) എത്തി. വംശനാശഭീഷണിയിൽപെട്ട ഒരു ജോ‍ഡി വാലില്ലാ കുരങ്ങുകളെ ഗുവാഹത്തി മൃഗശാലയിൽ നിന്നാണ് എത്തിച്ചത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വനമേഖലയിൽ കാണുന്ന വാലില്ലാ കുരങ്ങുകൾ ആദ്യമായാണ് ദക്ഷിണേന്ത്യയിലെ മൃഗശാലയിലെത്തുന്നത്. ഇവയുടെ സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം വനം മന്ത്രി സി.സി.പാട്ടീൽ നിർവഹിച്ചു. ഇവയ്ക്കൊപ്പം ഒരു പെൺ കാണ്ടാമൃഗത്തേയും കരിമ്പുലിയേയും ഇവിടേക്കെത്തിച്ചിട്ടുണ്ട്. ഇവയേയും ഉടനെ മൃഗശാലയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഗുവാഹത്തി മൃഗശാലയിൽ നിന്നെത്തിച്ച മൃഗങ്ങൾക്ക് പകരമായി ഇവിടെ നിന്ന് ഒരു ഗോറില്ലയെ അവിടേക്കയച്ചിട്ടുണ്ട്. 12 അടിയോളം ഉയരമുള്ള ഗോറില്ലയെ റോഡ് വഴി പ്രത്യേകം രൂപകൽപന ചെയ്ത ട്രക്കിലാണ് ഗുവാഹത്തിയിലേക്കയച്ചത്.

English Summary: Mysuru zoo displays Hoolock gibbons from Assam