നീണ്ട 37 വർഷത്തിനുശേഷം നാഗാലാൻഡിൽ മഞ്ഞു ചെയ്യുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മണാലി, ഷിംല എന്നിവയ്ക്ക് സമാനമായ രീതിയിൽ  മഞ്ഞുപുതച്ച നാഗാലാൻഡിലെ വിവിധ പ്രദേശങ്ങളിലൂടെ ചിത്രങ്ങളാണ് ഇൻറർനെറ്റിൽ നിറയുന്നത്.

നാഗാലാൻഡിലെ ട്യൂൻസാങ്ങ്, കിഫൈർ, സുൻഹെബോതോ, ഫേക്, കോഹിമ, പെറൻ എന്നീ ജില്ലകളിലാണ് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്തിന് പല പ്രദേശങ്ങളിലും താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. നാഗാലാൻഡിലെ തലസ്ഥാനമായ കൊഹിമയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് നിലവിലെ ഇവിടുത്തെ താപനില. ലുവിസെ, ഷമറ്റർ എന്നീ ഗ്രാമങ്ങളും ജോകൂ താഴ്‌വരയും മഞ്ഞിൽ മൂടി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. 

എന്നാൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഈ മഞ്ഞുവീഴ്ച അസന്തുലിതമായ കാലാവസ്ഥയുടെ സൂചനയാകാം എന്ന ആശങ്കയും നാഗാലാൻഡിലെ ജനങ്ങൾ പങ്കുവയ്ക്കുന്നു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവും ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: Nagaland Village Experiences Snow After 37 Years & The Pictures Are Breathtaking