പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന് കീഴില്‍ രൂപീകരിച്ചതാണ് റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്. നഷ്ടങ്ങളെ പഴയപടി തിരിച്ചുവെയ്ക്കുന്നത് ശരിയല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഇനിയൊരു പ്രകൃതിക്ഷോഭം സംഭവിക്കുമ്പോള്‍ നഷ്ടങ്ങളുടെ അളവു കുറയ്ക്കുക എന്നതുമാത്രമാണ് പോംവഴി. റീബില്‍ഡ് കേരള ഇനീഷിയേറ്റീവ് മുഖേന അതിനുളള സാധ്യതകള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍.  

ജീവനും മണ്ണിനും സ്വത്തിനും പ്രകൃതിക്കും സംരക്ഷണം ഒരുക്കികൊണ്ടുളള നവകേരള നിര്‍മാണമാണ് ലക്ഷ്യം. 2018ലെ പ്രളയശേഷം രൂപംകൊണ്ട റീബില്‍ഡ് കേരളയുടെ ആദ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം തേടിയിരുന്നില്ല. 2019ലും പ്രകൃതിദുരന്തം ആവര്‍ത്തിച്ചപ്പോഴാണ് നവകേരളം സൃഷ്ടിക്കാൻ ജനാഭിപ്രായം തേടണമെന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. 


* പൊതുജനപങ്കാളിത്തത്തോടെ പുനര്‍നിര്‍മ്മാണം
* ഗ്രാമ / വാര്‍ഡ് സഭകളില്‍ പങ്കെടുത്ത് അഭിപ്രായം അറിയിക്കൂ
* ലോഗിന്‍ ചെയ്യൂ  https://rebuild.kerala.gov.in/

നമ്മള്‍ നമുക്കായി

നവകേരള നിര്‍മിതിക്കു പൊതുജനപങ്കാളിത്തം തേടുന്ന പരിപാടിയാണ് നമ്മള്‍ നമുക്കായി. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി 'നമ്മള്‍ നമുക്കായി' വെബ്‌പോര്‍ട്ടല്‍ തയ്യാറാണ്.  http://rebuild.kerala.gov.in/  എന്ന വെബ്‌സൈറ്റില്‍ പ്രകൃതിക്ഷോഭത്തിന് ഇടയാക്കുന്ന കാരണങ്ങളെ പ്രധാനമായും അഞ്ചായി തരംതിരിച്ചാണ് നല്‍കിയിട്ടുളളത്. 

1. ഭൂവിനിയോഗം (ഭൂപരിപാലനം, കൃഷി, വാസസ്ഥലം, ഖനനം, ദുരന്തസാധ്യതാ പ്രദേശം)

2. ജലപരിപാലനം (തണ്ണീര്‍ത്തടങ്ങള്‍, ഭൂജലം, എക്കല്‍ അടിയല്‍)

3. പ്രാദേശിക സമൂഹവും, അതിജീവനവും

4. വനപരിപാലനം 

5. ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ

ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ്‌പോര്‍ട്ടലില്‍ രേഖപ്പെടുത്താം. വ്യക്തികളായോ, സംഘങ്ങളായോ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും. മൊബൈല്‍ ഫ്രണ്ട്‌ലി ആയതിനാല്‍ ഏതൊരു മലയാളിക്കും ലോകത്തെവിടെനിന്നും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാം.  

വിദ്യാര്‍ത്ഥികള്‍, യുവജനത, വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്നും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അഭിപ്രായം ശേഖരിച്ചുവരികയാണ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുകയും വിദ്യാര്‍ത്ഥികളുടെ നവകേരള സൃഷ്ടിക്കുളള അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. പ്രകൃതിക്ഷോഭ വി,യങ്ങളെ ഒന്‍പതായി തിരിച്ച് വിദഗ്ധരുടെ ദ്വിദിശില്‍പശാലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രതികരണശേഷിയുളള കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായം തേടിയുളള ക്യാമ്പയിനും ലക്ഷ്യമിടുന്നുണ്ട്. 

നമ്മള്‍ നമുക്കായി ഗ്രാമസഭകളിലൂടെ

അടുത്ത ഒരു വര്‍ഷത്തേക്കുളള പദ്ധതി തയാറാക്കുന്നതിന്റെ തിരക്കിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാഥമിക ഇടപെടല്‍ നടത്തേണ്ടത് പ്രാദേശിക തലത്തിലാണ്. അതിനാല്‍ തദ്ദേശതലത്തില്‍ ദുരന്തപ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഗ്രാമസഭകളില്‍ നമ്മള്‍ നമുക്കായി പരിപാടിയെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി തയാറാക്കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ദുരന്തനിവാരണ / പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന വികസന സെമിനാറിലും ഈ വിഷയം ഉന്നയിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ നാട്ടില്‍ നടക്കുന്ന ഗ്രാമ/ വാര്‍ഡ് സഭകളില്‍, വികസസെമിനാറുകളില്‍ ഓരോ പൗരനും പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വപ്‌നങ്ങളും പങ്കുവെയ്‌ക്കേണ്ടതാണ്. ദുരന്തസാധ്യതാ പ്രദേശങ്ങളുടെ മാപ്പിങും ഗ്രാമ / വാര്‍ഡ് സഭകളില്‍ നടക്കുന്നുണ്ട്.  

നിങ്ങളുടെ നാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ നിന്ന് എങ്ങനെ പു:നസൃഷ്ടി നടത്താം, ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കൈകൊളളാം, ദുരന്തത്തെനേരിടാന്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെ തുടങ്ങീ വിഷയങ്ങളില്‍ ഗ്രാമ/ വാര്‍ഡ് സഭകളിലും വികസനസെമിനാറിലും പങ്കെടുത്ത് നിങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. 

സന്നദ്ധരാകാന്‍ 'സന്നദ്ധം'

കേരളം പ്രകൃതി ദുരന്തസാധ്യതാ മേഖലയാണെന്ന് ചുരുങ്ങിയ കാലയളവില്‍ വ്യക്തമായിട്ടുണ്ട്. ഏതൊരു സമയത്തും ദുരന്തം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എന്തിനും തയ്യാറായി ഇരിക്കുക എന്നതുാത്രമാണ് പ്രതിവിധി. അതിനാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കാന്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ട്.  https://www.sannadham.kerala.gov.in/  എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്തു കേരളത്തിലെവിടെയുമുളളവര്‍ക്ക് ഈ സാമൂഹ്യസേവനത്തില്‍ പങ്കാളിയാകാം. ആരോഗ്യം, പ്ലബ്ബിങ്, ആശയവിനിമയം, കൗണ്‍സിലിങ്, ഗതാഗതം തുടങ്ങീ ഏതു മേഖലയിലാണ് നിങ്ങള്‍ക്കു പ്രാവീണ്യമുളളതു എന്നതനുസരിച്ച് രജിസ്റ്റര്‍ ചെയ്യാം. ദുരന്തമുണ്ടാകുമ്പോള്‍ പ്രാദേശിക തലത്തില്‍ പെട്ടെന്നുതന്നെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇതുകൊണ്ടു സാധിക്കും.  

വരൂ... നവകേരളത്തിനായി കൈകോര്‍ക്കാം 

നിങ്ങളുടെ പ്രദേശത്ത് പത്തുവര്‍ഷത്തിനിടെ ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാം? 

അഭിപ്രായം രേഖപ്പെടുത്തൂ

നിങ്ങളുടെ നാട്ടില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ എന്തുതരം ആഘാതമാണ് ഉണ്ടാക്കിയിട്ടുളളത്?

ഇവിടെ പറയൂ   http://rebuild.kerala.gov.in/  

വേനല്‍കാലത്തു കുടിവെളളം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണം?

നിങ്ങള്‍ക്ക് പറയാം   http://rebuild.kerala.gov.in/  

പ്രകൃതിക്ഷോഭ പ്രദേശങ്ങളിലെ റോഡ് നിര്‍മാണം എങ്ങനെയാവണം? 

അനുഭവങ്ങള്‍ പറയൂ  http://rebuild.kerala.gov.in/

English Summary: Rebuild Kerala Initiative to connect with people