ഏലൂർ ∙ പെരിയാറിൽ പാതാളം റഗുലേറ്റർ ബ്രിജിനു താഴെത്തട്ടിൽ 3 ദിവസമായി തുടർന്ന മത്സ്യക്കുരുതിക്കു താൽക്കാലിക വിരാമം. ഇന്നലെ ഉച്ചയ്ക്കു 12.30 മുതൽ പാതാളം റഗുലേറ്റർ ബ്രിജിന്റെ 4 ഷട്ടറുകൾ ഒരു മണിക്കൂർ നേരം തുറന്നു വെള്ളം ഒഴുക്കിയതോടെയാണു മത്സ്യക്കുരുതിക്കു ശമനമുണ്ടായത്.

ശിവരാത്രി മണപ്പുറത്തു സേവനത്തിനു കൊണ്ടുപോയ പൊലീസിന്റെ രക്ഷാബോട്ടുകൾ കടത്തിവിടുന്നതിനാണു ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിയത്. പുഴയിൽ നീരൊഴുക്കിനു ശക്തി കുറവായതിനാൽ 20 ദിവസങ്ങൾക്കു ശേഷം ഷട്ടറുകൾ തുറന്നപ്പോഴും വെള്ളത്തിന്റെ ഒഴുക്കിനും ശക്തി കുറവായിരുന്നു. ഷട്ടറുകൾ തുറന്നതോടെ കറുത്തു കുറുകിയ മാലിന്യം പുഴയുടെ താലെത്തട്ടിലേക്കു വ്യാപിച്ചു.

റഗുലേറ്റർ ബ്രിജിന്റെ താലെത്തട്ടിൽ പുഴയിൽ ജലത്തിലെ ഓക്സിജൻ ഇല്ലാതായതോടെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യമാണു 2 ദിവസങ്ങളിലായി നശിച്ചത്.