സെപ്റ്റംബർ മാസം അവസാനിച്ചത് റെക്കോർഡ് മഴനേട്ടത്തോടെ. ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ എന്ന റെക്കോർഡാണ് തിരുത്തപ്പെട്ടത്. ശരാശരി 259.6 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 601.3 മില്ലിമീറ്റർ.

കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാൾ സെപ്റ്റംബറിൽ മഴ ലഭിച്ചത്. കേരളത്തിൽ പെയ്ത കാലവർഷം പ്രതീക്ഷിച്ചതിലും കൂടുതൽ. 9% മഴയുടെ വർധന രേഖപ്പെടുത്തി. ജൂൺ–ജൂലൈ മാസങ്ങളിൽ ശരാശരിയേക്കാൾ മഴ കുറഞ്ഞിരുന്നെങ്കിലും ഓഗസ്റ്റ് പകുതിയോടെ മഴയുടെ അളവിൽ വർധന രേഖപ്പെടുത്തി.

122 ദിവസത്തെ മഴക്കാലത്തിനിടെ ശരാശരി 2049.2 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കണക്ക്. ഇത്തവണ പെയ്തത് 2227.9 മില്ലിമീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്. 3606 മില്ലീമീറ്റർ.  രണ്ടാം സ്ഥാനം കോഴിക്കോട്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്ത്.  

ജൂൺ

ജൂൺ അവസാനിക്കുമ്പോൾ 643 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്തു 358.5 മില്ലിമീറ്റർ മഴ മാത്രം. 17% കുറവ്

ജൂലൈ

ജൂലൈ അവസാനിക്കുമ്പോൾ മഴക്കുറവ് 23%. 514 മില്ലിമീറ്റർ മഴ ലഭിച്ചു. പ്രതീക്ഷിച്ചത് 726 .1 മില്ലീമീറ്റർ

ഓഗസ്റ്റ്

ഓഗസ്റ്റ് 3 വരെ കേരളത്തിൽ 19% കുറവ്. ഓഗസ്റ്റ് 7-10 വരെ പെയ്ത ശക്തമായ മഴ മൂലം ഓഗസ്റ്റ് 10 ആയപ്പോഴേക്കും മഴയുടെ അളവിൽ നേരിയ വർധന രേഖപ്പെടുത്തി. എന്നാൽ ഓഗസ്റ്റ് അവസാനിക്കാറായപ്പോഴേക്കും മഴയുടെ അളവ് വീണ്ടും കുറഞ്ഞു. കണക്കു പ്രകാരം മാസം അവസാനിച്ചതു കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ പെയ്ത നാലാമത്തെ ഓഗസ്റ്റ് എന്ന റെക്കോർഡുമായി. 575.7 മില്ലിമീറ്റർ. 35 % കൂടുതൽ.

English Summary: Kerala witnesses highest September rainfall