നാളെ മുതല്‍ സസ്ഥാനത്ത് വ്യാപകമായി മഴകിട്ടുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദം രൂപം കൊള്ളുന്നതിനലാണ് മഴ ശക്തമാകുക. ന്യൂനമര്‍ദം കേരളതീരത്തിനടുത്തേക്ക് നീങ്ങുമോ എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്. 

നാളെ മുതല്‍ മഴ ശക്തമാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുകയും അത് 24 മണിക്കുറില്‍ കൂടുതല്‍ ശക്തിപ്പെട്ട് വടക്ക് പടിഞ്ഞാറന്‍ദിശയിലേക്ക് നീങ്ങുകയും ചെയ്യും. ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്കാണോ അറബിക്കടിലേക്കാണോ നീങ്ങുക എന്ന് ഇതുവരെ വ്യക്തമല്ല. രാമേശ്വരത്തിന് സമീപത്തുകൂടി അറബിക്കടലില്‍ കടന്നാല്‍ തെക്കന്‍കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഒാഖിക്ക് സമാനമായി തെക്കന്‍ കേരളത്തിന് സമീപത്തുകൂടി സഞ്ചരിച്ചാല്‍ അപകടസാധ്യതകൂടുതലാണ്. 30ാം തീയതിയോടെ വ്യക്തമായ ചിത്രം ലഭിക്കും.  നിവാര്‍ ചുഴലിക്കാറ്റിന് തൊട്ടുപിറകെയാണ് വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. 

ന്യൂനമര്‍ദം എത്രശക്തി പ്രാപിക്കുന്നു എന്നത് ശ്രീലങ്കയെയും തെന്നിന്ത്യന്‍ സംസ്ഥനങ്ങളെയും സംബന്ധിച്ച് നിര്‍ണായകമാകും. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെമുതല്‍ പരക്കെ മഴകിട്ടും . ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതുവരെയുള്ള കണക്കുകളനുസരിച്ച് പതിനാല് ജില്ലകളിലും തുലാവര്‍ഷം കുറവാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലപ്പുറത്താണ് മഴ ഏറ്റവും കുറഞ്ഞത് , 60 ശതമാനം. പാലക്കാട് 47, തൃശൂരില്‍ 42 ശതമാനം വീതം കുറവ് രേഖപ്പെടുത്തി. 452 മില്ലീ മീറ്റര്‍മഴയാണ് ഒക്ടോബര്‍ ഒന്നു മുതല്‍ ഇത്വരെ സംസ്ഥാനത്ത് കിട്ടേണ്ട്ത്. എന്നാല്‍ 314 മീല്ലീമീറ്റര്‌ മഴമാത്രമാണ് ലഭിച്ചത്. 

English Summary: New depression formed in Bay of Bengal; heavy rains to lash Kerala