തുർക്കിയിലെ പ്രധാന നഗരങ്ങളായ അങ്കാറയും ഇസ്താംബുളും അടുത്ത 45 ദിവസത്തിനുള്ളിൽ കൊടിയ വരൾച്ച നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 45 ദിവസത്തിനുള്ളിൽ ഇസ്താംബുളിൽ കുടിവെള്ളം നിലയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. ജലസംഭരണികളിൽ 19 ശതമാനം മാത്രം വെള്ളമാണ് ശേഷിക്കുന്നതെന്ന് തുർക്കിഷ് ചേംബർ ഓഫ് കെമിക്കൽ എൻജിനീയേർസ് അറിയിച്ചു. 

മഴക്കുറവും കോവിഡ് പ്രതിസന്ധിക്കിടയിൽ വീട്ടിലിരുന്നവർ ജലം കൂടുതലായി ഉപയോഗിച്ചതുമാണ് വരൾച്ചയ്ക്ക് കാരണമെന്നാണ് നിഗമനം. 15 വർഷത്തിനിടയിൽ ആദ്യമായാണ് സംഭരണികളിൽ ജലത്തിന്റെ വൻ ദൗര്‍ലഭ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജലം ഇനി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇസ്താംബുൾ മേയർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

English Summary: Istanbul under threat of drought as dams dry up