വേനൽക്കാലം അതിന്റെ മൂർധന്യത്തിൽ എത്തിയതോടെ ജലദൗർലഭ്യവും രൂക്ഷമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ സകല ജീവജാലങ്ങളുടെയും നിലനിൽപിനായി ജലം പാഴാക്കാതെ പങ്കുവെക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് ഒരു ഹ്രസ്വചിത്രം. വേനൽക്കാലത്ത് പക്ഷിമൃഗാദികൾക്കു വേണ്ടി വെള്ളം കരുതി വയ്ക്കുന്നതിന്റെ പ്രാധാന്യമാണ് ' ഒരിറ്റ്'  എന്ന ഹ്രസ്വചിത്രത്തിലൂടെ പറയുന്നത് .

വിഡിയോ കാണാം

വെള്ളം പാഴാക്കി കളയുന്ന  വിദ്യാർത്ഥിനിക്ക് അത് കരുതി വയ്ക്കേണ്ടതിന്റെ പ്രാധാന്യം അധ്യാപിക മനസ്സിലാക്കി കൊടുക്കുന്നതും തുടർന്ന് കുട്ടിയിൽ ഉണ്ടാകുന്ന മാറ്റവുമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.  പക്ഷികൾക്കായി  ഓരോ വീട്ടുമുറ്റത്തും അല്പം  വെള്ളം കരുതി വെക്കുന്നതിലൂടെ പ്രകൃതിയിൽ എത്ര വലിയ മാറ്റമുണ്ടാകുമെന്ന് കാണിച്ചുതരികയാണ് ഈ ഹ്രസ്വചിത്രം .

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പിൻറെ 'ഷെയർ വാട്ടർ :സേവ് ലൈഫ്സ്' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇറാം ഗ്രൂപ്പിൻറെ ചെയർമാനായ ഡോ. സിദ്ദിഖ് അഹമ്മദാണ് ആശയം ആവിഷ്കരിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും ഫറൂഖ് അബ്ദുൾ റഹ്മാൻ നിർവഹിച്ചിരിക്കുന്നു. രഘു മാജിക് ഫ്രെയിം ആണ് ചായാഗ്രാഹകൻ .

English Summary: Short film on Share Water save Lives