ഡൽഹിയിൽ മൺസൂൺ ഇക്കുറി നഗരത്തിൽ നേരത്തെയെത്തുമെന്നു പ്രവചനം. സാധാരണ ജൂൺ 27ന് എത്തുന്ന കാലവർഷം ഇത്തവണ 15നു നഗരത്തിലെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. 2008ലും കാലവർഷം ജൂൺ 15നാണു നഗരത്തിൽ പെയ്തതെന്നു ഐഎംഡി റീജനൽ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. മഴയെത്താനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ജാർഖണ്ഡ് ഛത്തീസ്ഗഡ് കടന്നു 3–4 ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തുമെന്നാണു വിലയിരുത്തൽ. പഞ്ചാബ്, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിലും ഇതിന്റെ തുടർച്ചയായി മഴ പെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 29നാണു ഡൽഹിയിൽ കാലവർഷമെത്തിയത്.

English Summary: Monsoon set to arrive in Delhi by Tuesday: IMD