ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയിൽ നിന്നും കണ്ടെത്തി. ഒരു രത്നവ്യാപാരിയുടെ വീടിനു സമീപത്തായി കിണർ കുഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രത്നശേഖരം കണ്ടെത്തിയത്. ഇളം നീല നിറത്തിലുള്ള വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയിൽ നിന്നു കണ്ടെത്തി. ഒരു രത്നവ്യാപാരിയുടെ വീടിനു സമീപത്തായി കിണർ കുഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രത്നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള  വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാൾ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

രത്നങ്ങൾക്ക് പേരുകേട്ട രത്നപുര എന്ന പ്രദേശത്തുനിന്നുമാണ് വലിയ നക്ഷത്ര ഇന്ദ്രനീല ശേഖരം ലഭിച്ചിരിക്കുന്നത്. കണ്ടെത്തിയ കല്ലിന് 510 കിലോഗ്രാം ഭാരമാണുള്ളത്. രാജ്യാന്തര മാർക്കറ്റിൽ  ഈ അമൂല്യ ശേഖരത്തിന് 646 കോടി രൂപ വിലമതിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. സെറന്റിപിറ്റി സഫയർ എന്നാണ്  നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നൽകിയിരിക്കുന്നത്.  ശേഖരം കണ്ടെത്തിയ ഉടൻ തന്നെ ഉടമസ്ഥൻ അധികൃതരെ വിവരമറിയിച്ചിരുന്നു.

ADVERTISEMENT

മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നതിനാൽ സമയമെടുത്ത് വൃത്തിയാക്കിയ ശേഷമാണ്  ശേഖരം പരിശോധനയ്ക്കും സർട്ടിഫിക്കേഷനുമായി സമർപ്പിച്ചത്. വൃത്തിയാക്കുന്ന സമയത്ത് ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെങ്കിലും ഇന്ദ്രനീല കല്ലുകളിൽ ചിലത് അടർന്നു വീഴുകയും ചെയ്തു. ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ  ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ വിശദീകരിച്ചു. ബിബിസിയാണ് ഈ വാർത്തയുടെ വിശദ വിവരങ്ങൾ പുറത്ത്‌വിട്ടത്. 

Screengrab from youtube video by Ada Derana

ഇതിനുമുൻപും രത്നഗിരിയിൽ നിന്നും അമൂല്ല്യ രത്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ രത്ന തലസ്ഥാനം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. രത്ന വ്യാപാരത്തിൽ നിന്നു മാത്രം കഴിഞ്ഞവർഷം ശ്രീലങ്കയ്ക്ക് അര ബില്യൻ ഡോളറാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്തായി കൊറോണോ വ്യാപനവും ലോക്ഡൗണും മൂലം രത്നവ്യാപാര മേഖല  തിരിച്ചടി  നേരിടുന്നതിനിടെയാണ് നക്ഷത്ര  ഇന്ദ്രനീല ശേഖരം രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്.

ADVERTISEMENT

English Summary: World's Largest Star Sapphire Cluster Found By Workmen Digging Well