തോരാമഴയിൽ സ്തംഭിച്ചു രാജ്യതലസ്ഥാനം. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ശനിയാഴ്ച പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ നഗരനിരത്തുകൾ തടാകങ്ങളായി. റോഡുകളിൽ അരയ്ക്കൊപ്പം വെള്ളം നിറഞ്ഞതോടെ ഒട്ടേറെ വാഹനങ്ങൾ തകരാറിലാവുകയും ചെയ്തു. രാവിലെ മുതലുള്ള പേമാരിയിൽ നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോരാമഴയിൽ സ്തംഭിച്ചു രാജ്യതലസ്ഥാനം. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ശനിയാഴ്ച പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ നഗരനിരത്തുകൾ തടാകങ്ങളായി. റോഡുകളിൽ അരയ്ക്കൊപ്പം വെള്ളം നിറഞ്ഞതോടെ ഒട്ടേറെ വാഹനങ്ങൾ തകരാറിലാവുകയും ചെയ്തു. രാവിലെ മുതലുള്ള പേമാരിയിൽ നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും െവള്ളത്തിനടിയിലായി. 

സംസ്ഥാന സർക്കാരിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും മുൻകരുതലുകളെയെല്ലാം തകർത്തു മഴവെള്ളം റോഡുകളിലേക്ക് ഇരച്ചുകയറിയതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. വെള്ളക്കെട്ടിൽ പല സ്ഥലത്തും വാഹനങ്ങൾ പെരുവഴിയിലായതോടെ ഗതാഗതം അവതാളത്തിലായി.  

ന്യൂഡൽഹിയിൽ ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ. ചിത്രം:ജെ.സുരേഷ്∙ മനോരമ
ADVERTISEMENT

ഐടിഒ, മോത്തി ബാഗ്, ആർകെ പുരം, മധു വിഹാർ, ഹരി നഗർ, റോത്തക്ക് റോഡ്, ബദർപുർ, സോം വിഹാർ, വികാസ് മാർഗ്, സംഗം വിഹാർ, മുനീർക, സദർ ബസാർ ഉൾപ്പെടെ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. മഴയെത്തുടർന്നുള്ള വെള്ളക്കെട്ടിന്റെയും ഗതാഗത തടസ്സത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണു നഗരവാസികൾ പ്രതികരിച്ചത്. നരേലയിൽ പഴയ കെട്ടിടം തകർന്നു വീണെങ്കിലും ആർക്കും പരുക്കില്ല. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് നേരത്തേ തന്നെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു.

ADVERTISEMENT

ഡൽഹി വിമാനത്താവളത്തിൽ വെള്ളം

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ – 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹിയിലേക്കുള്ള 5 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും പുറപ്പെടേണ്ട 3 വിമാനങ്ങൾ റദ്ദാക്കുകയും െചയ്തു. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെർമിനലിനു മുന്നിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതർ പറഞ്ഞു.

ADVERTISEMENT

ശനിയാഴ്ച പുലർച്ചെ തുടങ്ങിയ തോരാമഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞ് ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. മിന്നൽ പ്രളയത്തിൽ പാലം മേൽപ്പാലത്തിനു സമീപത്തെ അടിപ്പാതയിൽ  കുടുങ്ങിയ സ്വകാര്യ ബസിലെ 40 യാത്രക്കാരെയും മുണ്ട്കയിൽവെള്ളക്കെട്ടിൽ പെട്ട വാനിൽ നിന്നു 18 പേരെയും അഗ്നിശമനസേന രക്ഷിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി മഥുരയിലേക്കു പോവുകയായിരുന്നു ബസ്. കാലവർഷം ആരംഭിച്ചതിനു ശേഷം ഡൽഹിയിൽ ഇക്കുറി ലഭിച്ചത് 1,136.6 മില്ലീ മീറ്റർ മഴയാണെന്നും കഴിഞ്ഞ 46 വർഷത്തിനിടെ ലഭിച്ച റെക്കോർഡ് മഴയാണിതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

English Summary: Delhi records highest rainfall in 46 years