തുമ്പി നിരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതലായി കണ്ടെത്താനായത് അപൂർവ ഇനത്തി‍ൽപ്പെട്ട മൂ‍ന്നിനം തു‍മ്പികളെ. മേഘവർണൻ(calocypha laidlawi), വടക്കൻ മുളവാലൻ(melanoneura bilineata), ഗോവൻ കോമരം(idionyx gomantakensis)എന്നിവയെയാണ് കൂടുതലായി കണ്ടത്. ത‍വിടൻ തുരുമ്പൻ(neurothemis fulvia),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുമ്പി നിരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതലായി കണ്ടെത്താനായത് അപൂർവ ഇനത്തി‍ൽപ്പെട്ട മൂ‍ന്നിനം തു‍മ്പികളെ.  മേഘവർണൻ (calocypha laidlawi), വടക്കൻ മുളവാലൻ (melanoneura bilineata), ഗോവൻ കോമരം (idionyx gomantakensis) എന്നിവയെയാണ് കൂടുതലായി കണ്ടത്. ത‍വിടൻ തുരുമ്പൻ (neurothemis fulvia), സ്വാമിത്തുമ്പി (neurothemis tullia), ഓണത്തുമ്പി (rhyothemis variegata), സിന്ദൂരത്തുമ്പി (trithemis aurora) എന്നിവയെയും നിരീക്ഷിക്കാൻ കഴിഞ്ഞു.

വടക്കൻ മുളവാലൻ(melanoneura bilineata)
ഓണത്തുമ്പി(Rhyothemis Variegata)

വേൾഡ് വൈഡ് ഫണ്ട് ഫോർ നേ‍ച്ചർ ഇന്ത്യയുടെ കേരള ഘടകം, സൊസൈറ്റി ഫോർ ഒഡോ‍ണേറ്റ് സ്റ്റഡീസ്, തുമ്പി പുരാണം എന്നീ സംഘടനകൾ നടത്തിയ തുമ്പി മഹോത്സവത്തിന്റെ ഭാഗമായാണ്, കഴിഞ്ഞ മാസം 26 ന് സംസ്ഥാനത്ത് വീട്ടുമുറ്റത്തെ തുമ്പി‍കളുടെ നിരീക്ഷണം സംഘടിപ്പിച്ചത്. തുമ്പികളുടെ പ്രാധാന്യം പൊതുസമൂഹത്തി‍ലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.  വിവിധ ജില്ലകളിൽ നിന്നായി 80 തുമ്പി നിരീക്ഷകർ പങ്കെടുത്തു. കുളങ്ങൾ, തോടുകൾ, അരുവികൾ എന്നിവിടങ്ങളിലെ വിവിധ ആവാസ വ്യവസ്ഥകളിൽ നിന്നായി 400ൽപ്പരം നീരീക്ഷ‍ണങ്ങളാണ് തുമ്പി നിരീക്ഷകർ പങ്കു വച്ചിരിക്കുന്നത്. 

സിന്ദൂരത്തുമ്പി(trithemis aurora)
സ്വാമിത്തുമ്പി(neurothemis tullia)
ADVERTISEMENT

71 തുമ്പിക‍ളെക്കുറിച്ച് നിരീക്ഷണങ്ങളിൽ വിവരിച്ചിട്ടുണ്ട്. കേരളത്തിലെ തുമ്പി നിരീക്ഷകരുടെ കൂട്ടായ്മയായ ഡ്രാഗൺ ‍ഫ്ലൈ‍‍സ് ഓഫ് കേരള ഫെയ്സ് ബുക് പേജിൽ നിരീക്ഷണങ്ങൾ പങ്കു വച്ചിട്ടുണ്ട്. കേരളത്തിൽ ഇതു വരെ കണ്ടെത്തിയിട്ടുള്ള 175 ഇനം തുമ്പി‍കളിൽ 62 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. പാരിസ്ഥിതിക സൂചകങ്ങൾ എന്ന നിലയിൽ തുമ്പിക‍ൾക്ക് വളരെ പ്രാധാന്യമുണ്ട്. 

മേഘവർണൻ(calocypha laidlawi)

English Summary: Three rare species of dragonflies found in Kerala