ലോകത്തിലെ ഏറ്റവും വലിയ എംബാങ്ക്മെന്റ് ഡാമായ അസ്വാൻ അണക്കെട്ട് സ്ഥിതി െചയ്യുന്ന അസ്വാൻ മലനിരകൾ അറേബ്യൻ ഫാറ്റ് ടെയിൽഡ് സ്കോർപിയൺ എന്നയിനം തേളുകളുടെ ജന്മഭൂമിയാണ്. ഇവയെ ഗ്രീക്ക് ഭാഷയിൽ ആൻഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കുന്നു. നരഭോജികൾ എന്നാണ് ഇതിന്റെ അർഥം. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ എംബാങ്ക്മെന്റ് ഡാമായ അസ്വാൻ അണക്കെട്ട് സ്ഥിതി െചയ്യുന്ന അസ്വാൻ മലനിരകൾ അറേബ്യൻ ഫാറ്റ് ടെയിൽഡ് സ്കോർപിയൺ എന്നയിനം തേളുകളുടെ ജന്മഭൂമിയാണ്. ഇവയെ ഗ്രീക്ക് ഭാഷയിൽ ആൻഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കുന്നു. നരഭോജികൾ എന്നാണ് ഇതിന്റെ അർഥം. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകായാണ് ഇത്തരം തേളുകൾ പരിഗണിക്കപ്പെടുന്നത്. ഒരു കുത്തുകിട്ടിയാൽ അരമണിക്കൂർ കൊണ്ട് ഒരാൾ മരിക്കാൻ വരെ ഇതു വഴിയൊരുക്കാം. വർഷത്തിൽ ഒട്ടേറെ മരണങ്ങൾ ഈ ജീവികൾ കാരണം സംഭവിക്കാറുണ്ട്. അതിശക്തമായ ന്യൂറോടോക്സിനുകൾ ഇവയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്നതാണു മരണത്തിനു വഴി വയ്ക്കുന്നത്.

ADVERTISEMENT

ഈജിപ്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇവയ്ക്ക് ഒഴിവാക്കാനൊക്കാത്ത സ്ഥാനമുണ്ട്. പ്രാചീന ഈജിപ്ഷ്യൻ മതങ്ങളിലെ ദേവതാസങ്കൽപത്തിൽ മരണത്തിന്റെ ദേവിയായിരുന്ന സെൽകറ്റിന്റെ ചിഹ്നജീവി ഇത്തരം തേളുകളായിരുന്നു. ഈജിപ്ഷ്യൻ ചരിത്രത്തിൽ ചില രാജാക്കൻമാർക്കും തേളിന്റെ പേര് സ്വീകരിച്ചിട്ടുണ്ട്. എട്ടു മുതൽ 10 ഇഞ്ച് വരെ ഈ തേളുകൾ വളരും. കറുപ്പ്, ബ്രൗൺ, കടുംചുവപ്പ് നിറങ്ങളിൽ ഇവ കാണപ്പെടാറുണ്ട്. നൈൽ നദി ഒഴുകുന്ന മേഖലയാണ് അസ്വാൻ. മഴയുടെ അളവ് മേഖലയിൽ കൂടിയതാണു പെട്ടെന്നുള്ള പ്രതിസന്ധിക്കു കാരണമായത്. തേളുകൾക്കൊപ്പം വിഷപ്പാമ്പുകളും പ്രളയജലത്തിലൊഴുകി വീടുകളിലും തെരുവുകളിലുമെത്തുന്നുണ്ടെന്നും കരുതൽ വേണമെന്നും ഈജിപ്ത് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ മരങ്ങളുടെയും മറ്റും കീഴിൽ നിൽക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

ADVERTISEMENT

ഈജിപ്തിൽ പ്രതിസന്ധി സൃഷ്ടിച്ച് തേളുകൾ.രാജ്യത്തെ അസ്വാൻ സംഭവിച്ച പ്രളയത്തെ തുടർന്ന് ജനവാസ മേഖലകളിൽ എത്തിയ ഇവ വീടുകളിൽ കയറി നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 500 പേരോളം ആശുപത്രിയിലായി. 3 പേർ മരിച്ചു. ഇതിനിടയിൽ തേൾവിഷത്തിനെതിരായ പ്രതിവിഷം ഈജിപ്തിലെ ആശുപത്രികളിൽ ഇല്ലെന്ന് പ്രചാരണം നടന്നു. എന്നാൽ ഇതു സത്യമല്ലെന്നും ഈജിപ്തിലെ ആശുപത്രികളിൽ പ്രതിവിഷം വലിയ തോതിൽ സ്റ്റോക്കുണ്ടെന്നും രാജ്യത്തെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. കടുത്ത പനി, വേദന, വെട്ടിവിയർക്കൽ, ഛർദിൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ തുടങ്ങിയവ കുത്തേറ്റവരിൽ ദൃശ്യമായിരുന്നു.ഇവരെ ചികിത്സിക്കാനായി ഡോക്ടർമാർക്ക് കോവിഡ് വാക്സിനേഷൻ പോലും നിർത്തിവയ്ക്കേണ്ടി വന്നത് പ്രതിസന്ധിയുടെ ആഴം കാട്ടുന്നു.

ADVERTISEMENT

English Summary: Plagues Strike Egypt: Sudden Floods, Then 4-Inch Scorpions Called Deathstalkers