ഹവായിയിലെ ഒരു അരുവിയിൽ വെള്ളത്തിൽ മദ്യം, വെള്ളം മണക്കുന്നത് ബീയർ പോലെ! ഈ അരുവിക്കടുത്തു ചെന്നാ‍ൽ തൊട്ടപ്പുറത്തു നൂറുകണക്കിന് ബീയർ പൊട്ടിച്ചൊഴിച്ചതുപോലെ മണമാണത്രേ. ഹവായിയിലെ ഒരു ദ്വീപായ ഓഹുവിലാണ് ഈ അരുവിയുള്ളത്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയിൽ നിന്നുണ്ടായ മദ്യഗന്ധം നാട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹവായിയിലെ ഒരു അരുവിയിൽ വെള്ളത്തിൽ മദ്യം, വെള്ളം മണക്കുന്നത് ബീയർ പോലെ! ഈ അരുവിക്കടുത്തു ചെന്നാ‍ൽ തൊട്ടപ്പുറത്തു നൂറുകണക്കിന് ബീയർ പൊട്ടിച്ചൊഴിച്ചതുപോലെ മണമാണത്രേ. ഹവായിയിലെ ഒരു ദ്വീപായ ഓഹുവിലാണ് ഈ അരുവിയുള്ളത്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയിൽ നിന്നുണ്ടായ മദ്യഗന്ധം നാട്ടുകാർ ശ്രദ്ധിക്കുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ അരുവിയിലെ ജലത്തിൽ ആൽക്കഹോളിന്റെ അളവ് 1.2 ശതമാനമാണെന്നു കണ്ടെത്തി. .04 ശതമാനം പഞ്ചസാരയും അരുവിയിലെ ജലത്തിൽ അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

എങ്ങനെയാണ് ഈ അരുവിയിൽ മദ്യസാന്നിധ്യം ഉണ്ടായതെന്ന അധികൃതരുടെ അന്വേഷണം അരുവിക്കു സമീപമുള്ള ഒരു ഡിസ്റ്റിലറിയിലാണ് എത്തി നിന്നത്. ഹവായിയിലെ ഏറ്റവും വലിയ മദ്യനി‍ർമാതാക്കളാണ് ഈ കമ്പനി. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും വഹിക്കുന്ന ഒരു പൈപ്പ് പൊട്ടി അതു അരുവിയിൽ കലർന്നതാണ് വിചിത്രപ്രതിഭാസങ്ങൾക്കു വഴിവച്ചതെന്ന് അധികൃതർ പറയുന്നു.ഇതെത്തുടർന്ന് പൈപ്പ് അടയ്ക്കുകയും കൂടുതൽ അന്വേഷണങ്ങൾക്ക് അധികൃതർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തെപ്പറ്റി തങ്ങൾക്കൊന്നുമറിയില്ലെന്നാണു മദ്യനിർമാണക്കമ്പനിയുടെ വാദം. അന്വേഷണത്തോടു സഹകരിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും കമ്പനി അധികൃതർ അറിയിച്ചു. നദീജലത്തിലേക്കു മദ്യം കലർന്നതു മൂലം പരിസ്ഥിതിക്ക് എന്തെങ്കിലും കോട്ടങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

ടൂറിസ്റ്റുകളുടെ പറുദീസയായ ഹവായി 137 ദ്വീപുകളുടെ ഒരു കൂട്ടമാണ്. ഇതിൽ എട്ടെണ്ണമാണു പ്രധാനപ്പെട്ടത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ളത് ഹവായ് ദ്വീപെന്ന് അറിയപ്പെടുന്ന ബിഗ് ഐലൻഡാണ്. വലുപ്പത്തിൽ മൂന്നാമതാണു ഓഹുവിന്റെ സ്ഥാനം. പത്തു ലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഹവായ് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ടു വരുമിത്. ഹവായ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോണോലുലു നഗരം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്താണ്. ജപ്പാനിൽ യുഎസ് ആണവബോംബിടാൻ പോലും കാരണമായ ചരിത്രപ്രസിദ്ധമായ പേൾ ഹാർബർ ആക്രമണം നടന്ന ഹാർബറും ഈ ദ്വീപിലാണു സ്ഥിതി ചെയ്യുന്നത്. വളരെ വിചിത്രമായ ചില കാലാവസ്ഥാ സംഭവങ്ങളൊക്കെ ഇവിടെ നടന്നിട്ടുണ്ട്. അതിലൊന്നാണ് 1993–1994 കാലഘട്ടത്തിലെ തോരാമഴ. 247 ദിവസം ദ്വീപിൽ മഴ നിർത്താതെ പെയ്തു. ധാരാളം മഴവില്ലുകൾ ഇടയ്ക്കിടെ കാണുന്നതിനാൽ റെയ്ൻബോ ദ്വീപെന്നും ഓഹു അറിയപ്പെടാറുണ്ട്.

ADVERTISEMENT

English Summary: Hawaii stream that smells like beer found to have 1.2 per cent ABV