കേരളം വീണ്ടും മഴ ദിവസങ്ങളിലേക്ക്. തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നു മതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം വീണ്ടും മഴ ദിവസങ്ങളിലേക്ക്. തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നു മതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വ്യാപകമാകുന്നതിന് കാരണമായത്. ആന്‍ഡമാൻ കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്‌നാടിന്റെയും തീരത്തേക്ക് ന്യൂനമര്‍ദം നീങ്ങും എന്നാണ് കരുതുന്നത്. വടക്ക് കിഴക്കന്‍കാറ്റ് ശക്തമായതും മഴ കനക്കാന്‍ ഇടയാക്കും. 

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമാനം അധികം മഴപെയ്തു. 449 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 941.5 മില്ലീമീറ്റര്‍ മഴകിട്ടി. പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ കിട്ടിയത് 185 ശതമാനം കൂടുതല്‍. 541 മീല്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 1539 മീല്ലീമീറ്റര്‍മഴ ലഭിച്ചു. 14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. 

ADVERTISEMENT

വൃശ്ചികമാസത്തില്‍ പതിവില്ലാത്ത കനത്തമഴ കൃഷിയെയും ജീവിത രീതിയെയും അപ്പാടെ മാറ്റി മറിച്ചിരിക്കുകയാണ്. കൃഷിയുടെ കലണ്ടര്‍ അപ്പാടെമാറി. ആഴ്ചകളായി മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍പോകാന്‍ കഴിയുന്നില്ല. ആഴക്കടല്‍ മത്്സ്യബന്ധനവും മുടങ്ങിയ അവസ്ഥയിലാണ്. വഴിയോരക്കച്ചവടം തീര്‍ത്തും അസാധ്യമായി. പ്രധാനപ്പെട്ട ജല സംഭരണികള്‍ നിരന്തരമായി ഒാറഞ്ച്. റെഡ് അലര്‍ട്ടിലാണ്. മുന്‍കരുതലായി വെള്ളം തുറന്നുവിടുകയാണ്. പലജില്ലകളിലും ഖനന പ്രവര്‍ത്തനങ്ങളും നിറുത്തിവെച്ചിരിക്കുകയാണ്. ശബരിമല തീര്‍ഥാടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പ്രതിസന്ധിയിലാണ്.

English Summary:  Heavy rains expected in most districts of Kerala until Monday