കാടിനെ കാടല്ലാതാക്കുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും ഇത്തവണയെങ്കിലും കാടിറങ്ങുമോ ? അതോ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായി രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പരിസ്ഥിതി പുനഃസ്ഥാപന നയരേഖ ജലരേഖയാകുമോ ?. വന്യജീവി–മനുഷ്യസംഘർഷവും പരിസ്ഥിതിമാറ്റവും ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇപ്പോൾ

കാടിനെ കാടല്ലാതാക്കുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും ഇത്തവണയെങ്കിലും കാടിറങ്ങുമോ ? അതോ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായി രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പരിസ്ഥിതി പുനഃസ്ഥാപന നയരേഖ ജലരേഖയാകുമോ ?. വന്യജീവി–മനുഷ്യസംഘർഷവും പരിസ്ഥിതിമാറ്റവും ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടിനെ കാടല്ലാതാക്കുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും ഇത്തവണയെങ്കിലും കാടിറങ്ങുമോ ? അതോ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായി രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പരിസ്ഥിതി പുനഃസ്ഥാപന നയരേഖ ജലരേഖയാകുമോ ?. വന്യജീവി–മനുഷ്യസംഘർഷവും പരിസ്ഥിതിമാറ്റവും ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടിനെ കാടല്ലാതാക്കുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും ഇത്തവണയെങ്കിലും കാടിറങ്ങുമോ ?  അതോ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായി രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച പരിസ്ഥിതി പുനഃസ്ഥാപന നയരേഖ ജലരേഖയാകുമോ ?. വന്യജീവി–മനുഷ്യസംഘർഷവും പരിസ്ഥിതിമാറ്റവും ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇപ്പോൾ വനംവകുപ്പ് അവതരിപ്പിച്ച നയരേഖ ‘ലാസ്റ്റ് ബസാണ് ’. ഇതുപോലെ ഒരുപാടു ലാസ്റ്റ് ബസുകൾ നഷ്ടമായ പശ്ചിമഘട്ടം പ്രതീക്ഷയോടെ ഇത്തവണയും കാത്തിരിക്കുന്നു. 

വന്യജീവിശല്യം ഉൾപ്പെടെ ഇന്നു നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണം വനംവകുപ്പ് തന്നെ ഒരു കാലത്ത് നട്ടുപിടിപ്പിച്ച അക്കേഷ്യ, യൂക്കാലിപ്റ്റസ് ഉൾപ്പെടെയുള്ള മരങ്ങളാണെന്ന ആക്ഷേപം ശക്തമാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സസ്യമാണ് അക്കേഷ്വ. പരിസ്ഥിതിക്കു പ്രശ്നമെന്നതിനു പുറമേ ആസ്മ, അലർജി പോലെയുള്ള രോഗങ്ങൾക്കു കാരണമാകുന്നു.  അക്കേഷ്യയും യൂക്കാലിപ്റ്റസും കാട്ടിൽ വളർന്നതോടെ സ്വാഭാവിക ജൈവവ്യവസ്‌ഥ തകരാറിലായി.  ജലാശയങ്ങളും ചതുപ്പുകളും ഇല്ലാതായി. വന്യജീവികൾ കാടിറങ്ങാൻ തുടങ്ങി. പച്ചമരവും കത്തുമെന്നതിനാൽ കാട്ടുതീ പതിവായി. അഴുകാത്ത ഇലകൾ  മണ്ണിന്റെ ജൈവവ്യവസ്‌ഥയ്‌ക്കും ദോഷമായി. നാട്ടിൽ ജലക്ഷാമവും രൂക്ഷമായി.

ADVERTISEMENT

കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

അധിനിവേശ സസ്യങ്ങളെ കാടിറക്കുമെന്നതു കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനു വേണ്ടി ആത്മാർഥമായ നീക്കം നടത്തിയത് 2006 ൽ ബിനോയ് വിശ്വം മന്ത്രിയായ സമയത്താണ്. വ്യവസായ ആവശ്യങ്ങൾക്കുള്ള അക്കേഷ്യ തോട്ടങ്ങളിൽനിന്ന് ഒഴികെ പൊതുസ്‌ഥലങ്ങളിൽ നിന്ന് അക്കേഷ്യ മരങ്ങൾ ഘട്ടങ്ങളായി നീക്കം ചെയ്‌തു ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കുറച്ചു നടപടികളായെങ്കിലും ലക്ഷ്യം നേടാൻ കഴിഞ്ഞില്ല.  അതിനു ശേഷവും  അക്കേഷ്യ വച്ചുപിടിപ്പിക്കാൻ വനംവകുപ്പ് രംഗത്തിറങ്ങിയങ്കിലും പലയിടത്തും ജനങ്ങൾ എതിർപ്പുമായെത്തി. പിന്നീടുവന്ന പല മന്ത്രിമാരും ഈ പ്രഖ്യാപനം തുടർന്നു.  അക്കേഷ്യയും മാഞ്ചിയവും യൂക്കാലിപ്റ്റസും പോലെയുള്ള വിദേശവൃക്ഷങ്ങൾ ഇനി കേരളത്തിന്റെ തെരുവോരത്തു വച്ചുപിടിപ്പിക്കില്ലെന്നു കഴിഞ്ഞ പിണറായി മന്ത്രി സഭയിൽ മന്ത്രി കെ.രാജു നിയമസഭയിൽ പ്രഖ്യാപിച്ചു.  എന്നാൽ ഇത്തരം മരങ്ങൾ ഘട്ടംഘട്ടമായി പൂർണമായും ഒഴിവാക്കുമെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച നയരേഖയിൽ പറയുന്നത്.  ഉദ്ദേശം 27,000 ഹെക്ടർ സ്ഥലത്ത് നടത്തേണ്ട ഈ ബൃഹദ് പദ്ധതി രണ്ട് പതിറ്റാണ്ട് കൊണ്ട് പൂർത്തീകരിക്കുന്നതാണെന്നു മന്ത്രി പറഞ്ഞു. 

നയരേഖ രക്ഷയാകുമോ 

വന്യജീവികൾക്ക് മികച്ച ആവാസവ്യവസ്ഥ, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനായി അനുയോജ്യമായ തദ്ദേശീയ സസ്യങ്ങൾ കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്ലാവ്  എന്നിവ കാടിനുള്ളിൽ വച്ചുപിടിപ്പിക്കാനാണ് വനംവകുപ്പ് പുറത്തിറക്കിയ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ച  നയരേഖ വ്യക്തമാക്കുന്നത്. ഏതാണ്ട് 27,000 ഹെക്ടർ വിദേശ–ഏകവിള തോട്ടങ്ങളും 90,000 ഹെക്ടർ തേക്ക് തോട്ടങ്ങളുമാണ് വനഭൂമിയിൽ ഉള്ളത്. ഇതിനു പുറമേയാണ് ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ലന്റാന, മൈക്കീനിയ, സെന്ന തുടങ്ങിയ സസ്യങ്ങളും വ്യാപകമായിരിക്കുന്നത്.  വനത്തിനുള്ളിൽ തടയണകൾ, കുളങ്ങൾ തുടങ്ങിയവ നിർമിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. 38,863 ചതുരശ്ര കിലോമീറ്റർ  സ്ഥലത്ത് പരന്നു കിടക്കുന്ന കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയിട്ടുള്ള പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവഴി ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തുവാൻ സാധിക്കുമെന്നു കരുതുന്നു. വന്യജീവി വഴിത്താരകളും പ്രകൃതിദുരന്തസാധ്യത മേഖലകളിലുമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള തേക്കു തേട്ടങ്ങൾ സ്വാഭാവിക വനമാക്കും. ലന്റാന, മൈക്കീനിയ, സെന്ന തുടങ്ങി ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സസ്യങ്ങളെയും ആഫ്രിക്കൻ ഒച്ച്, ആഫ്രിക്കൻ മുഷി തുടങ്ങിയ ജീവികളെയും വനങ്ങളിൽ നിന്നും മറ്റ് ആവാസവ്യവസ്ഥകളിൽ നിന്നു ഒഴിവാക്കും.

ADVERTISEMENT

ഓരോ പ്രദേശത്തിനു യോജിച്ച വൃക്ഷങ്ങൾ 

ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്കനുസരിച്ചുള്ള വൃക്ഷങ്ങളായിരിക്കും സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനു സർക്കാർ പ്രോത്സാഹിപ്പിക്കുക. ചെമ്മണ്ണ്, വെട്ടുകല്ല് തുടങ്ങിയവയുള്ള പ്രദേശങ്ങളിൽ ഇരുൾ, കരിമരുത്, മാവ്, പ്ലാവ്, ഞാവൽ, കാഞ്ഞിരം, അത്തി, ആൽ തുടങ്ങിയ മരങ്ങളായിരിക്കും പ്രോത്സാഹിപ്പിക്കുക. എക്കൽ നിറഞ്ഞ സമുദ്രതീരങ്ങളിൽ പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും. പുഴ–നദി തീരങ്ങളിൽ മുള, ഈറ്റ, നാങ്ക്,  വെൺകട്ട, വെട്ടി, പുന്ന, കാര, അമ്പഴം, വെൺതേക്ക്, കിളിമരം, അത്തി, പൂവം, ആറ്റുവഞ്ചി തുടങ്ങിയ മരങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. സമതല പ്രദേശങ്ങളിൽ അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര, അയണി, ചരൽപ്പഴം, എബണി, കുടപ്പന, കിളിനാങ്ക് തുടങ്ങിയവ വച്ചുപിടിപ്പിക്കും. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ മണിമരുത്, നീർമരുത്, ഉങ്ങ്, ചോലവേങ്ങ, ഞാവൽ, പമ്പരകുമ്പിൾ, കടമ്പ് തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും. ഉയരം കൂടിയ പ്രദേശങ്ങളിലാവട്ടെ മഴുകാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, പൂശിപ്പഴം, വലിയവെള്ളപ്പൈൻ, ചെങ്കുറിഞ്ഞി, എണ്ണപ്പയിൻ, കുന്തിരിക്കം, നിറമ്പാലി, കൊണ്ടപ്പന തുടങ്ങിയവയ്ക്കായിരിക്കും പ്രാധാന്യം നൽകുക.

ആരാണ് കാടിനെ മാറ്റിയത്

നാട്ടിലിറങ്ങുന്ന ആനയും പുലിയും പന്നിയുമെല്ലാം മനുഷ്യവാസത്തിനു ഭീഷണിയാകുന്ന കാലത്ത് വനംവകുപ്പ് പറയുന്ന മറുപടി . കാടിന്റെ സ്വാഭാവികത നഷ്ടമായതുകൊണ്ടാണെന്നാണ് . എന്നാൽ തങ്ങളുടെ പറമ്പിലെ പ്ലാവും മാവുമെല്ലാം ചൂണ്ടിക്കാണിച്ച് കാട്ടിൽ നിന്ന് ഇവയെല്ലാം വെട്ടിമാറ്റി യൂക്കാലിയും അക്കേഷ്യയുമെല്ലാം വച്ചു പിടിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് വനംവകുപ്പിന് കർഷകർക്കു മുന്നിൽ തലകുനിക്കുകയല്ലാതെ നിവൃത്തിയില്ല. വനവൽകരണമെന്ന പേരിലാണ് കാട്ടിലെ മരങ്ങൾ മുറിച്ചുമാറ്റി ഇത്തരം അധിനിവേശ മരങ്ങൾ വച്ചുപിടിപ്പിച്ചത്. പെട്ടെന്നു മരങ്ങൾ തഴച്ചുവളരുമെന്നതാണു കാരണമായി പറഞ്ഞതെങ്കിലും പരിസ്ഥിതി പ്രവർത്തകർ അന്നു തന്നെ ഭാവിയിലെ ദുരന്തം ചൂണ്ടിക്കാണിച്ചിരുന്. വ്യവസായിക വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 1950 മുതൽ 1980 വപെ സ്വാഭാവിക വനങ്ങൾ വെട്ടിവെളുപ്പിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശ–ഏകവിള തോട്ടങ്ങൾ വച്ചുപിടിപ്പിച്ചത്. 

ADVERTISEMENT

നാടിന് സ്വാതന്ത്ര്യം, കാടിന് അധിനിവേശം

പുറമേ നിന്നു വന്നവർ 1947 ൽ ഇന്ത്യവിട്ടുമെങ്കിലും നമ്മുടെ കാടുകൾ അധിനിവേശത്തെ ഒഴിവാക്കാൻ തയാറായില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് അക്കേഷ്യയും യൂക്കാലിറ്റസുമെല്ലാം നട്ടുപിടിപ്പിച്ചതെന്നു വയനാട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ അമരക്കാരൻ എൻ.ബാദുഷ പറയുന്നു. 1984ൽ ആണ് അക്കേഷ്യകൾ നടുന്ന പദ്ധതി തുടങ്ങിയത്. സാമൂഹിക വനവൽക്കരണ പദ്ധതിയിൽ ആറു വർഷത്തേക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതി തുടങ്ങുമ്പോൾ 60 കോടിയോളം രൂപയായിരുന്നു അടങ്കൽ തുക. ഇതു ലോക ബാങ്ക് സൗജന്യമായി നൽകുമെന്നു വ്യവസ്‌ഥയുണ്ടായിരുന്നു. നൂറു തൈകൾ നട്ടാൽ 80% എങ്കിലും നിലനിൽക്കണമെന്നായിരുന്നു വ്യവസ്‌ഥ. ഇതു പാലിക്കാൻ ഏറ്റവും യോജിച്ചത് എന്ന കണ്ടെത്തലിലൂടെയാണ് അക്കേഷ്യ കേരളമാകെ പടർന്നത്. പക്ഷേ, അത് നാടിനെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിലായി. ചതുപ്പുനിലങ്ങളിലെ ജലാംശം വലിച്ചെടുക്കാനായി ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളിൽ നട്ടുപിടിപ്പിക്കുന്ന ഇത്തരം മരങ്ങൾ പശ്ചിമഘട്ട മലനിരകളുടെ അന്തകനായി മാറിയെന്നും അദ്ദേഹം പറയുന്നു.

നയരേഖയിൽ പറയുന്ന മറ്റു നിർദേശങ്ങൾ ഇങ്ങനെ.

പരിസ്ഥിതി പുനഃസ്ഥാപന നയരേഖയിൽ താഴെപ്പറയുന്ന പദ്ധതികൾ മുൻഗണനാ ക്രമത്തിൽ ഏറ്റെടുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്വാഭാവികതയും ജൈവവൈവിദ്ധ്യവും നഷ്ടപ്പെട്ട ശുഷ്കിച്ച വനപ്രദേശങ്ങളിൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ഇത് പാരിസ്ഥിതികഭദ്രത, ജലസുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും.

∙  കാട്ടുതീയിൽ നിന്നു വനപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ അഗ്നിപ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.

∙ ഉൾവനങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനും ആധുനിക സംവിധാനളുടെ സാധ്ത വിനിയോഗിക്കും

∙വനസംരക്ഷപ്രവർത്തനങ്ങളിൽ ആദിവാസികൾ ഉൾപ്പെടെ വനാശ്രിത സമൂഹങ്ങളുടെ പങ്കാളിത്തം  ഉറപ്പുവരുത്തും. വന്യജീവിആക്രമണം ഒഴിവാക്കുന്നതിനായി മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ പദ്ധതി വനാശ്രിത സമൂഹങ്ങളുടെ താത്പര്യത്തോടെ നടപ്പാക്കും. 

∙ തടിയിതര വനവിഭവങ്ങളുടെ സുസ്ഥിരമായ ശേഖരണവും മൂല്യവർദ്ധനവും, വിപണനവും ആദിവാസി വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കും. 

∙ അന്യംനിന്നുകൊണ്ടിരിക്കുന്ന സസ്യ–ജന്തുജാലങ്ങളെ കണ്ടെത്തി അവയുടെ പുനരുൽപാദനവും സംരക്ഷണവും ഉറപ്പുവരുത്തും. 

∙ വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനും, മനുഷ്യ–വന്യജീവി സംഘർഷം  ലഘൂകരിക്കുന്നതിനുമായി വനത്താൽ ചുറ്റപ്പെട്ടതോ വനത്തോട് ചേർന്നു കിടക്കുന്നതോ ആയപ്രദേശങ്ങളിലെ സ്വകാര്യ സ്ഥലങ്ങൾ/എസ്റ്റേറ്റുകൾഎന്നിവ ഉടമസ്ഥരുടെ സമ്മതത്തോടു കൂടി അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും

∙പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടൽക്കാടുകൾ ഉടമസ്ഥരുടെ സമ്മതത്തോടെ അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുന:സ്ഥാപനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 

∙ കടൽ/പുഴ തീരസംരക്ഷണത്തിനും,  സമുദ്ര–ജല ആവാസവ്യവസ്ഥയിലുള്ള ജൈവസമ്പത്തിന്റെ സംരക്ഷണത്തിനും, തദ്ദേശീയവാസികളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ അനുയോജ്യമായ നടപടികൾ കൈക്കൊള്ളും. 

∙വനത്തിനു വെളിയിലുള്ള വൃക്ഷാവരണം വർദ്ധിപ്പിച്ച് കാർബൺ ആഗീകരണം വർദ്ധിപ്പിക്കുന്നതിനും, വനാശ്രിതത്വം കുറയ്ക്കുന്നതിനും, സ്വകാര്യ ഭൂമിയിൽവൃക്ഷം വളർത്തുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി ഗുണനിലവാരമുള്ള തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയും, കൃഷിക്കാരും  പട്യക്കാരും നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.

∙തടിക്കും മറ്റുദ്ദേശത്തോടുകൂടിയും വളർത്തുന്ന തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും പുനരുൽപാദനവും ഉറപ്പുവരുത്തുകയും അവയുടെ ഉൽപാദനക്ഷമത കൂട്ടുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഇതിനായി പ്രയോജനപ്പെടുത്തും.

∙വനസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ, വാഹനങ്ങൾ,ആയുധങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.

∙ പൊതുജനപങ്കാളിത്തത്തോടെ കൂടുതൽ കാവുകളെ സംരക്ഷിക്കുവാനുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകും.ഇത്തരം ചെറുവനങ്ങളിൽ നിന്നും വർദ്ധിച്ച പാരിസ്ഥിതിക സേവനങ്ങളും പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കും. 

∙കേരളത്തിലെ പഞ്ചായത്തുകൾ കാർബൺ ന്യൂട്രൽ ആകുന്നതിന് വൃക്ഷവൽക്കരണം ആവശ്യമാണ്. ആയതിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ/ ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റികൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സേവനം ഉപയോഗപ്പെടുത്തും. ഇത് വ്യാപകമായ തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. 

English Summary: Will be forests get back to glory? hopes high on new draft plan