ബിരിയാണി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാവുക. പക്ഷേ വയറു നിറയ്ക്കുക എന്നതല്ലാതെ പ്രകൃതിസംരക്ഷണത്തിൽ ബിരിയാണിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എന്നാൽ കോട്ടയം ഈരയിൽക്കടവിലുള്ള ബീറ്റാൾ ഓർഗാനിക്സ് എന്ന ബിരിയാണിക്കടയിൽനിന്നും ബിരിയാണി കഴിച്ചാൽ അത് പ്രകൃതിക്ക് കൂടി ഗുണകരമാകും. കാരണം കടയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാവുക.  പക്ഷേ വയറു നിറയ്ക്കുക എന്നതല്ലാതെ പ്രകൃതിസംരക്ഷണത്തിൽ ബിരിയാണിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എന്നാൽ കോട്ടയം ഈരയിൽക്കടവിലുള്ള ബീറ്റാൾ ഓർഗാനിക്സ് എന്ന ബിരിയാണിക്കടയിൽനിന്നും ബിരിയാണി കഴിച്ചാൽ അത് പ്രകൃതിക്ക് കൂടി ഗുണകരമാകും. കാരണം കടയുടെ വാർഷികത്തോടനുബന്ധിച്ച് ബിരിയാണി ഓർഡർ ചെയ്യുന്നവർക്ക് ഒരു വൃക്ഷത്തൈ കൂടി നൽകി പരിസ്ഥിതിക്ക് കരുതലേകുകയാണ് ഈ സ്ഥാപനം. 

രണ്ടുവർഷം മുൻപാണ് ബീറ്റാൾ പ്രവർത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കിൽ ബിരിയാണി വിതരണം ചെയ്താണ് കടയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. എന്നാൽ രണ്ടാംവർഷം വിലക്കുറവിന് പുറമേ ഉപകാരപ്രദമായ മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്നാണ് വൃക്ഷത്തൈ വിതരണം ചെയ്യാൻ തീരുമാനിച്ചത് എന്ന് ഉടമയായ ചന്ദ്രഗോവിന്ദ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം നേരിടുന്ന പ്രശ്നങ്ങളും പ്രകൃതി ചൂഷണവും നിരന്തരം വാർത്തയാകുന്ന സാഹചര്യത്തിൽ ബിരിയാണി കഴിക്കാൻ എത്തുന്നവർക്ക് ബിരിയാണിക്കൊപ്പം ഒരു വൃക്ഷത്തൈ കൂടി കൊടുത്താൽ തങ്ങളാലാവും വിധം പ്രകൃതിക്ക് കൈത്താങ്ങേകാനാവുമെന്ന ചിന്തയിൽ നിന്നുമാണ് ഇത്തരമൊരു ഒരു ആശയത്തിലേക്ക് എത്തിയത്.

ADVERTISEMENT

വാർഷികത്തിന്റെ ഭാഗമായി ജനുവരി ഒമ്പതാം തീയതി ഞായറാഴ്ച ലഭിക്കുന്ന ഓരോ ബിരിയാണി ഓർഡറിനൊപ്പവും ഒരു ആര്യവേപ്പിൻ തൈ വിതരണം ചെയ്യും. ഫലവൃക്ഷങ്ങൾ വിതരണം ചെയ്താൽ വേനൽക്കാലമായതിനാൽ വാങ്ങുന്നവർ പിന്നീട് അതിനു ശ്രദ്ധ നൽകിയില്ലെങ്കിൽ തൈകൾ വേരു പിടിക്കാതെ നശിച്ചെന്നുവരാം. ഇത് കണക്കിലെടുത്താണ് ആര്യവേപ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചത്. കടയിൽ എത്തുന്നവർക്ക് മാത്രമല്ല ഹോം ഡെലിവറി ഓർഡറിനൊപ്പവും തൈകൾ വീട്ടിലെത്തിച്ചു നൽകും.

നിലവിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് വൃക്ഷത്തൈ വിതരണം ചെയ്യുന്നതെങ്കിലും ഇനിയങ്ങോട്ട് സ്ഥിരമായി ബിരിയാണിക്കൊപ്പം തൈ വിതരണം നടത്താനുള്ള സാധ്യതകൾ തേടുകയാണ് ബീറ്റാൾ ഓർഗാനിക്സ്.

ADVERTISEMENT

English Summary: Beetall Organics distribute Neem saplings along with Biriyani