കാമറൂണിലെ ഇബോ കാടുകളില്‍ കണ്ടെത്തിയ പുതിയ മരത്തിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്‍കി ശാസ്ത്രജ്ഞര്‍. മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് ലിയനാർഡോ നടത്തിയ ഇടപെടലിന് നന്ദിസൂചകമായാണ് പേര് നല്‍കിയത് . യുവാരിയോപ്സിസ് ഡികാപ്രിയോ എന്നാണ് പുതിയ സസ്യത്തിനു നൽകിയിരിക്കുന്നപേര് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാമറൂണിലെ ഇബോ കാടുകളില്‍ കണ്ടെത്തിയ പുതിയ മരത്തിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്‍കി ശാസ്ത്രജ്ഞര്‍. മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന്  ലിയനാർഡോ നടത്തിയ ഇടപെടലിന് നന്ദിസൂചകമായാണ് പേര് നല്‍കിയത് .

ADVERTISEMENT

യുവാരിയോപ്സിസ് ഡികാപ്രിയോ എന്നാണ് പുതിയ സസ്യത്തിനു നൽകിയിരിക്കുന്നപേര് . ജൈവവൈവിധ്യത്തിന് പേരുകേട്ട കാമറൂണിലെ ഇബോ കാടുകളിലാണ് മരം കണ്ടെത്തിയത് . മഞ്ഞപ്പൂക്കള്‍ നിറഞ്ഞ മരത്തിന് ഡികാപ്രിയോ എന്ന പേരുനല്‍കാന്‍  ബ്രിട്ടനിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ  ശാസ്ത്രഞ്ജര്‍ക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഡിക്കാപ്രിയോയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ കാടുതന്നെ ഇല്ലാതാകുമായിരുന്നു.

ADVERTISEMENT

ഇബോ കാടുകളില്‍ മരം മുറിക്കാന്‍ കാമറൂണ്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ശസ്ത്രഞ്ജരുടെ പ്രതിഷേധം ലിയനാര്‍ഡോ ഡിക്കാപ്രിയോ ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിലെ ക്യാംപെയിന്‍ ഫലം കണ്ടു. സമ്മര്‍ദേമേറിയതോടെ കാമറൂന്‍ പ്രസിഡന്റ്  പോള്‍ ബിയ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. വംശനാശ ഭീഷണി നേരിടുന്നു നിരവധിയിനം മൃഗങ്ങളും സസ്യങ്ങളുമാണ് ഇതോടെ സംരക്ഷിക്കപ്പെട്ടത്. വംശനാശം നേരിടുന്ന മരങ്ങളുടെ കൂട്ടത്തിലാണ് യുവാരിയോപ്സിസ് ഡിക്കാപ്രിയോയും. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ  ഡിക്കാപ്രിയോയുടെ ഏറ്റവും പുതിയ ചിത്രമായ ഡോണ്ട് ലുക്ക് അപ്പും പ്രമേയമാക്കിയിരിക്കുന്നത് പരിസ്ഥിതി ചൂഷണമാണ്.

ADVERTISEMENT

English Summary: Meet the new tree from Cameroon named after Leonardo DiCaprio