നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നിന്ന് ഒരു പൂവിന്റെ ചിത്രമെടുത്തു. വെറും പൂവല്ല,പൂവിന്റെ ഘടനയിൽ ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു ധാതു നിക്ഷേപത്തിന്റെ ചിത്രമാണിത്. ഒരു സെന്റിമീറ്റർ വീതിയും സ്പോഞ്ചിന്റെ സാദൃശ്യവുമുള്ള ഈ ഘടന ചൊവ്വയിൽ വെള്ളമുള്ള കാലം മുതൽക്കേ ഉണ്ടായിരുന്നതാണെന്നു ശാസ്ത്രജ്ഞർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നിന്ന് ഒരു പൂവിന്റെ ചിത്രമെടുത്തു. വെറും പൂവല്ല,പൂവിന്റെ ഘടനയിൽ ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു ധാതു നിക്ഷേപത്തിന്റെ ചിത്രമാണിത്. ഒരു സെന്റിമീറ്റർ വീതിയും സ്പോഞ്ചിന്റെ സാദൃശ്യവുമുള്ള ഈ ഘടന ചൊവ്വയിൽ വെള്ളമുള്ള കാലം മുതൽക്കേ ഉണ്ടായിരുന്നതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയി എയോലിസ് മോൻസ് എന്ന മേഖലയിൽ നിന്നാണു പൂവിന്റെ ചിത്രം പകർത്തിയത്.മൗണ്ട് ഷാർപ്പെന്നും ഇതിനു പേരുണ്ട്.ചൊവ്വയിലെ ഗെയ്‌ലി ക്രേറ്റർ എന്ന പടുകുഴിയിൽ നിന്നു 154 കിലോമീറ്റർ അകലെയായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്.ക്യൂരിയോസിറ്റിയിലുള്ള മാർസ് ഹാൻഡ് ലെൻസ് ഇമേജർ എന്ന സവിശേഷ ക്യാമറ ഉപയോഗിച്ചാണു ചിത്രം പകർത്തിയത്. 

ADVERTISEMENT

എട്ടിലധികം ചിത്രങ്ങൾ എടുത്ത ശേഷം കൂട്ടിച്ചേർത്താണ് ഈ ചിത്രം ഒരുക്കിയത്. ബ്ലാക്ക് തോൺ സോൾട്ടെന്നാണ് ഈ ധാതുനിക്ഷേപത്തിന് ശാസ്ത്രജ്​ഞർ കൊടുത്തിരിക്കുന്ന പേര്. പ്രാചീന കാലത്തെ ജലനിക്ഷേപത്തിൽ നിന്നും അടിഞ്ഞ ധാതുനിക്ഷേപമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മൗണ്ട് ഷാ‌ർപ് മേഖലയിൽ പണ്ട് ജലനിക്ഷേപമുണ്ടായിരുന്നെന്ന് ശാസ്ത്രജ്​ഞർ പറയുന്നു. എന്നാണ്, എന്തുകൊണ്ടാണ് ഈ ജലം അപ്രത്യക്ഷമായതെന്നതിനുള്ള ഉത്തരം ബ്ലാക്ക് തോൺ സോൾട്ട് നൽകും.

ADVERTISEMENT

2012ൽ ആണ് ക്യൂരിയോസിറ്റി ചൊവ്വയിൽ എത്തുന്നത്. പത്താം വർഷത്തോടടുക്കുന്ന നീണ്ട ചൊവ്വാജീവിതത്തിനിടയിൽ വിചിത്രങ്ങളായ പല ഘടനകളുടെയും ചിത്രങ്ങൾ ക്യൂരിയോസിറ്റി മനുഷ്യരാശിക്കു കാട്ടിത്തന്നു. 2015ൽ പാഹ്റംപ് ഹിൽസ് ഏരിയയിൽ നിന്നും 2019ൽ മറേ ഫോർമേഷനിൽ നിന്നുമൊക്കെ ഇത്തരം ഘടനകൾ കണ്ടെത്തിയിരുന്നു. ചൊവ്വയിൽ പഴയകാലത്ത് സൂക്ഷ്മജീവികളുടെ രൂപത്തിൽ ജീവനുണ്ടായിരുന്നോ എന്ന സാധ്യതയാണ് ക്യൂരിയോസിറ്റി അന്വേഷിക്കുന്നത്. ഇതിനു സാധ്യതയുണ്ടാകാം എന്നു സംശയിക്കത്തക്കവണ്ണമുള്ള കുറേ തെളിവുകൾ ക്യൂരിയോസിറ്റി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ചൊവ്വയുടെ ഘടനയും റോവർ അന്നുമുതൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് പെഴ്സിവീയറൻസ് ദൗത്യത്തിന്റെ ഭാഗമായി പുതിയ റോവറും ഇൻജെന്യൂയിറ്റി എന്ന ഹെലിക്കോപ്റ്ററും ചൊവ്വയിലെത്തി.

ADVERTISEMENT

English Summary: A “flower” on Mars? NASA’s Curiosity rover spots a curious rock formation