നായകളും പൂച്ചകളും പാമ്പുകളും ഉൾപ്പെടെ 183 മൃഗങ്ങളെ ഫ്രീസറിൽ അടുക്കിയ അരിസോണ നിവാസിയായ 43 കാരൻ അറസ്റ്റിൽ. മിക്ക ജീവികളെയും ജീവനോടെയാണ് ഇയാൾ ഫ്രീസറിൽ കയറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. അരിസോണയിലാണ് സംഭവം. മൈക്കിൾ പാട്രിക് ടെർലൻഡ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മൊഹേവ് കൗണ്ടി ഷെരീഫ് ഓഫിസ് അധികൃതരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായകളും പൂച്ചകളും പാമ്പുകളും ഉൾപ്പെടെ 183 മൃഗങ്ങളെ ഫ്രീസറിൽ അടുക്കിയ അരിസോണ നിവാസിയായ 43 കാരൻ  അറസ്റ്റിൽ.  മിക്ക ജീവികളെയും ജീവനോടെയാണ് ഇയാൾ ഫ്രീസറിൽ കയറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. അരിസോണയിലാണ് സംഭവം. മൈക്കിൾ പാട്രിക് ടെർലൻഡ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മൊഹേവ് കൗണ്ടി ഷെരീഫ് ഓഫിസ് അധികൃതരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മൃഗസംരക്ഷണ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഫ്രീസറിനുള്ളിലെ കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് ഷെരീഫ് വക്താവ് അനീറ്റ മോർട്ടെൻസെൻ വിശദീകരിച്ചു. ഇയാളുടെ ഭാര്യ ബ്രൂക്ക്‌ലിൻ ബക്കിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ADVERTISEMENT

പ്രദേശവാസിയായ സ്ത്രീയിൽ നിന്നു ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് മൈക്കിൾ പാട്രിക്കിനെ അന്വേഷത്. യുവതി വളർത്തിയിരുന്ന രണ്ട് പാമ്പുകളെ ബ്രീഡിങ്ങിനായി ഇയാളുടെ കൈയിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഏറെ നാളുകൾ കഴിഞ്ഞിട്ടും ഇവരുടെ പാമ്പുകളെ തിരികെ നൽകാൻ ഇയാൾ തയാറായില്ല. കുറച്ച് നാളുകൾക്ക് മുൻപ് ഇയാൾ വീടുപേക്ഷിച്ച് പോവുകയും ചെയ്തു.  ഇതോടെ യുവതി ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ ഇവർ ഗോൾഡൻവാലിയിലുള്ള വീട്ടിലേക്ക് മടങ്ങിയതായി വ്യക്തമാക്കി. ഉടമയെത്ത ഇവർ താമസിച്ചിരുന്ന കെട്ടിടെ വൃത്തിയാക്കാനെത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ ജീവികളെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതിനുള്ളിൽ നിന്ന് യുവതി ബ്രീഡ് ചെയ്യാനായി കൊടുത്ത പാമ്പുകളുടെ ശരീരവും കണ്ടെത്തി.

ADVERTISEMENT

നായകൾ, പൂച്ചകൾ, ആമകൾ, പല്ലികൾ, എലികൾ, മുയലുകൾ എന്നിവ ഉൾപ്പെടെ 183 ജീവികളുടെ മൃതശരീരങ്ങളാണ് ഫ്രീസറിനുള്ളിൽ നിന്നും കണ്ടെത്തിയത്. മൈക്കിളിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്തിനുവേണ്ടിയാണ് ഇയാൾ മൃഗങ്ങളെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നതെന്ന കാര്യം വ്യക്തമല്ല. ദുരൂഹമായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്.ക്തമാക്കി.

ADVERTISEMENT

English Summary: Arizona man arrested after dogs, cats and snakes found in home freezer