വേട്ടക്കാരുടെ വിളനിലമായിരുന്ന അസമിലെ ചതുപ്പുകളിൽ ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് നടത്തിയ കാണ്ടാമൃഗ സെൻസസിൽ ലോക പൈതൃക കേന്ദ്രമായ കസിരംഗ ദേശീയോദ്യാനത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 200 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. അസമിൽ തന്നെയുള്ള ഒറാങ്, പോബിത്തൊറ

വേട്ടക്കാരുടെ വിളനിലമായിരുന്ന അസമിലെ ചതുപ്പുകളിൽ ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് നടത്തിയ കാണ്ടാമൃഗ സെൻസസിൽ ലോക പൈതൃക കേന്ദ്രമായ കസിരംഗ ദേശീയോദ്യാനത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 200 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. അസമിൽ തന്നെയുള്ള ഒറാങ്, പോബിത്തൊറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേട്ടക്കാരുടെ വിളനിലമായിരുന്ന അസമിലെ ചതുപ്പുകളിൽ ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് നടത്തിയ കാണ്ടാമൃഗ സെൻസസിൽ ലോക പൈതൃക കേന്ദ്രമായ കസിരംഗ ദേശീയോദ്യാനത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 200 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. അസമിൽ തന്നെയുള്ള ഒറാങ്, പോബിത്തൊറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേട്ടക്കാരുടെ വിളനിലമായിരുന്ന അസമിലെ ചതുപ്പുകളിൽ ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് നടത്തിയ കാണ്ടാമൃഗ സെൻസസിൽ  ലോക പൈതൃക കേന്ദ്രമായ കസിരംഗ ദേശീയോദ്യാനത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 200 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. അസമിൽ തന്നെയുള്ള ഒറാങ്, പോബിത്തൊറ വന്യമൃഗസങ്കേതങ്ങളിലും കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യവർധിച്ചു.

നൂറുകണക്കിന് കാണ്ടാമൃഗങ്ങളാണ് കസിരംഗയിൽ മാത്രം കൊമ്പിനായി കൊല്ലപ്പെട്ടിരുന്നത്. വനംവകുപ്പിനു പുറമെ കമാൻഡോകളെ വരെ അണിനിരത്തിയാണ് കസിരംഗയിൽ പിന്നീട് വനപരിപാലനം നടന്നത്. ഒട്ടേറെ വിവാദങ്ങൾക്ക് ഇത് കാരണമായെങ്കിലും കാണ്ടാമൃഗവേട്ടയിൽ ഗണ്യമായ കുറവുണ്ടായി.

ADVERTISEMENT

കഴിഞ്ഞ മാസമാണ് അസമിലെ കാണ്ടാമൃഗ സെൻസസസ് നടന്നത്.  2613 കാണ്ടാമൃഗങ്ങളെയാണ്  കസിരംഗയിൽ കണ്ടെത്തിയത്. 2018 ൽ നടന്ന സെൻസസിൽ 2413 കാണ്ടാമൃഗങ്ങളെയാണ് കണ്ടെത്തിയിരുന്നത്. 1355 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനത്തിൽ കാണ്ടാമൃഗങ്ങളുള്ള 864 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സെൻസസ് നടത്തിയത്. 50 ആനകളെ ദേശീയോദ്യാനത്തിന്റെ പല മേഖലകളിൽ വിന്യസിച്ച് രണ്ടു ദിവസം കൊണ്ടാണ് സെൻസസ് പൂർത്തിയാക്കിയത്. 125 എന്യൂമേറ്റർമാർക്കും സ്വതന്ത്ര നിരീക്ഷകർക്കും പുറമെ 252 വനംവകുപ്പ് ഉദ്യോഗസ്ഥരും കണക്കെടുപ്പിൽ പങ്കെടുത്തു.

കാണ്ടാമൃഗവേട്ട ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രകൃതിക്ഷോഭം കൊണ്ട് കൊല്ലപ്പെടുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. നാലുവർഷത്തിനിടയിൽ 400 കാണ്ടാമൃഗങ്ങളാണ് വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെടതെന്ന് കസിരംഗ ദേശീയോദ്യാനം ഡയറക്ടർ ജതീന്ദ്ര ശർമ പറഞ്ഞു. ഈ കാലയളവിൽ നാലു കാണ്ടാമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. കസിരംഗയുടെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണ്ടാമൃഗവേട്ടയാണ് ഇത്. ആദ്യമായി ഡ്രോണുകളും  കസിരംഗയിലെ കാണ്ടാമൃഗ കണക്കെടുപ്പിൽ ഇത്തവണ ഉപയോഗിച്ചു.

കസിരംഗ ദേശീയോദ്യാനം. പശ്ചാത്തലത്തിൽ കിഴക്കൻ ഹിമാലയം. ഫോട്ടോ. ജിമ്മി കാമ്പല്ലൂർ

കസിരംഗയിലെ കാണ്ടാമൃഗങ്ങളിൽ 1823 പ്രായപൂർത്തിയായ കാണ്ടാമൃഗങ്ങളാണ്. 365 ഏറെക്കുറെ പ്രായപൂർത്തിയായവയും. 425 എണ്ണം കുഞ്ഞുങ്ങളാണ്. ഒറാങ് ദേശീയോദ്യാനത്തിൽ 24 കാണ്ടാമൃഗങ്ങളാണ് ഈ കാലയളവിൽ വർധിച്ചത്. ബ്രഹ്മപുത്രയുടെ ഉത്തരതീരത്തുള്ള ഒറാങ്ങിൽ ഈ കാലയളവിൽ ഒരു വേട്ടപോലും നടന്നിട്ടില്ല.125 കാണ്ടാമൃഗങ്ങളാണ് ഇപ്പോൾ അവിടെയുള്ളത്.

ഗുവാഹത്തി നഗരത്തിന് തൊട്ടടുത്തുള്ള പോബിത്തൊറ വന്യമൃഗസങ്കേതത്തിൽ  5 കാണ്ടാമൃഗങ്ങളാണ് വർധിച്ചത്. 107 കാണ്ടാമൃഗങ്ങളാണ് 38 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പോബിത്തൊറയിലുള്ളത്. ഗുവാഹത്തിയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ പോബിത്തൊറയിൽ എത്താം. 

ADVERTISEMENT

കമാൻഡോ സംരക്ഷണത്തിൽ കാണ്ടാമൃഗങ്ങൾ

കസിരംഗയിൽ കാണ്ടാമൃഗസംരക്ഷണത്തിനായി കമാൻഡോകളെ നിയോഗിച്ചിട്ടുണ്ട്. കാണ്ടാമൃഗ വേട്ട കുറയ്ക്കുന്നതിന് ഇതിന് കാരണമായിട്ടുണ്ടെങ്കിലും അനവധി മനുഷ്യവകാശ ലംഘനങ്ങൾ നടന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. മഴക്കാലത്ത് ഒഴുകിപ്പോകുന്ന കാണ്ടാമൃഗങ്ങളെ വ്യാപകമായി കൊന്ന് കൊന്പെടുത്തിരുന്നു.  സൈന്യത്തെ വിന്യസിച്ചാണ് ഇത് തടഞ്ഞത്.

കാണ്ടാമൃഗ വേട്ട തടയുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് അനുമതി നൽകിയത് വൻ വിവാദമായിരുന്നു. സംശയമുള്ള വേട്ടക്കാരെ വെടിവച്ചുകൊല്ലാൻ വനം ജീവനക്കാർക്കും കമാൻഡോകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2015 കാലഘട്ടിൽ കൊല്ലപ്പെട്ട കാണ്ടാമൃഗങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു വെടിയേറ്റ് മരിച്ച ‘വേട്ടക്കാരുടെ’ എണ്ണം. ഇതിൽ പലരും ദേശീയോദ്യാനത്തോട് ചേർന്ന് താമിസിക്കുന്ന സാധാരണ ഗ്രാമീണ വാസികളായിരുന്നുവെന്നാണ് മനുഷ്യവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പശുവിനെ മേയ്ക്കാൻ പോയ ഗോത്രവിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ കൊല്ലപ്പെട്ടതായാണ് ആക്ഷേപം. ആളുകൾ കൊല്ലപ്പെട്ടാലും പ്രോസിക്യുഷൻ നടപടികൾ ഇല്ലാത്തത് വ്യാപകമായ മനുഷ്യവകാശ ലംഘത്തിനും കാരണമായതായി സർവൈവൽ ഇൻറർനാഷണൽ പോലുള്ള  ഗോത്രവിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനകൾ ആരോപിച്ചു.

കോവിഡ് കാലം കാണ്ടാമൃഗങ്ങൾക്ക് സുരക്ഷിതകാലം

ADVERTISEMENT

കോവിഡിന്റെ അടച്ചുപൂട്ടൽ കാലത്താണ് കസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ  ഏറ്റവും സുരക്ഷിതരായിരുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്ത് ഏറ്റവും കുറവ് കാണ്ടാമൃഗ വേട്ട നടന്നത് കോവിഡ് കാലത്താണ്. കോവിഡിന്റെ ആദ്യ വർഷം രണ്ടു കാണ്ടാമൃഗങ്ങളാണ് കൊല്ലപ്പെട്ടതെങ്കിൽ കഴിഞ്ഞ വർഷം സർവകാല റെക്കോർഡായ ഒന്നിലേക്ക് ചുരുങ്ങി. പക്ഷേ പുതുവർഷം ആരംഭിച്ച് ദിനങ്ങൾക്കം ഒരു കാണ്ടാമൃഗം കൂടി കൊമ്പിനായി വേട്ടയാടപ്പെട്ടു. ലോകത്തെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ മൂന്നിൽ രണ്ടും അസമിലാണുള്ളത്. 

അസമിൽ പിടിച്ചെടുത്ത കാണ്ടാമൃഗ കൊമ്പുകൾ കത്തിച്ചു നശിപ്പിക്കുന്നതിന് മുൻപ് പരിശോധിക്കുന്ന മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. 2479 കാണ്ടാമൃഗ കൊമ്പാണ് അസമിൽ കത്തിച്ചുകളഞ്ഞത്.

കോവിഡ് നിയന്ത്രണങ്ങൾ കാണ്ടാമൃഗ വേട്ട കുറയുന്നതിൽ ഒരു കാരണമായി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊമ്പിനായി കൊല്ലപ്പെടുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ദേശീയോദ്യാനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങൾ കൂട്ടിച്ചേർത്തും കമാൻഡോകളെ കൂടുതൽ പ്രദേശങ്ങളിൽ വിന്യസിച്ചുമാണ് ഇത് സാധ്യമാക്കിയത്. ഒപ്പം കൊള്ളക്കാരെ സഹായിക്കുന്ന വനം ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാക്കി. വേട്ടക്കാർക്ക് സഹായം നൽകിയ 15 ഫോറസ്റ്റ് ഗാർഡുകളാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടത്

2021 ൽ 1 കാണ്ടാമൃഗമാണ് കൊല്ലപ്പെട്ടതെങ്കിൽ 2000 വർഷം ഇത് 2 ആയിരുന്നു. തൊട്ടുമുൻപത്തെ വർഷം 3.  2018 ൽ 7 കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടു. 2013, 2014 വർഷങ്ങളിൽ 27 വീതം കാണ്ടാമൃഗങ്ങൾ വേട്ടക്കാരുടെ തോക്കിനിരയായി.2000-2015 വർഷങ്ങളിൽ 153 കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടു. മുൻ വർഷങ്ങളിലെ എണ്ണം പതിൻമടങ്ങാണ് 2479 കാണ്ടാമൃഗക്കൊമ്പാണ് അസം മത്രം കഴിഞ്ഞ വർഷം കത്തിച്ചുകളഞ്ഞത്.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ ഇന്ത്യൻ റൈനോ എന്നാണ് വിളിക്കുന്നത്. ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന ഈ കാണ്ടാമൃഗം അസം, ബംഗാൾ എന്നിവയ്ക്കു പുറമെ നേപ്പാളിലും ഭൂട്ടാനിലുമുണ്ട്. അസമിലെ മാനസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായി  ഭൂട്ടാനിലുള്ള റോയൽ മാനസ് ദേശീയോദ്യാനത്തിലും ഒറ്റക്കൊന്പൻ കാണ്ടാമൃഗമുണ്ട്. ബോഡോലാൻഡ് മേഖലയിലെ വിഘടന സംഘടനകൾ ഒരു കാലത്ത് തീവ്രവാദ ഫണ്ട് സ്വരൂപിക്കാനായി ഈ കാണ്ടാമൃഗങ്ങളെ മുഴുവൻ കൊന്നൊടുക്കി ചൈനീസ് വിപണിയിൽ വിറ്റഴിച്ചു. ബോഡോലാൻഡിലെ സമാധാന ശ്രമങ്ങൾക്കു ശേഷം കാണ്ടാമൃഗങ്ങളെ വീണ്ടും കസിരംഗയിൽ നിന്നും അസമിൽ തന്നെയുള്ള പോബിത്തൊറ വനത്തിൽ നിന്നും  മാനസിൽ എത്തിക്കുകയായിരുന്നു . റി ഇൻഡ്രൊഡക്ഷൻ ഓഫ് റൈനോ എന്ന പദ്ധതിയെത്തുടർന്ന് മാനസ് ദേശീയോദ്യാനത്തിൽ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

English Summary: Assam: Rhino population rises by 200 in Kaziranga National Park