കൊടുംചൂടിനു ശമനമില്ലാതെ രാജ്യതലസ്ഥാനം വിയർക്കുന്നു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 46 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ പല സ്ഥലങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുംചൂടിനു ശമനമില്ലാതെ രാജ്യതലസ്ഥാനം വിയർക്കുന്നു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 46 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ പല സ്ഥലങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 

ബുധനാഴ്ച ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ചൂടിനു നേരിയ ആശ്വാസമുണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 72 വർഷങ്ങൾക്കിടെ ഡൽഹിയിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഏപ്രിൽ മാസമാണ് കടന്നുപോയതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. 

ADVERTISEMENT

അണയാതെ തീ; പുകയിൽ വലഞ്ഞ് ജനം

ഭൽസ്വ മാലിന്യ സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്. തീപടർന്ന് നാലു ദിവസം പിന്നിട്ടിട്ടും തീയണയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യ കേന്ദ്രത്തിൽ നിന്നുള്ള പുക കാരണം പരിസരവാസികൾ ബുദ്ധിമുട്ടിലാണ്. അഞ്ച് അഗ്നിശമന വാഹനങ്ങളാണ് തീയണയ്ക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

അതിനിടെ, പ്രദേശവാസികൾ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനെതിരെ പൊലീസിൽ പരാതി നൽകി. ഭൽസ്വ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപടരാൻ കാരണം കോർപറേഷന്റെ അനാസ്ഥയാണെന്ന് ആരോപണമുയർന്നിരുന്നു. കനത്ത പുക കാരണം സമീപത്തെ സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. പലതവണ തീപിടിത്തമുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ തടയാൻ നഗരസഭ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

English Summary: Delhi braces for warmer days ahead

ADVERTISEMENT