ആശങ്കാജനകമായാണ് ഇടവപ്പാതി ദക്ഷിണേന്ത്യയിൽ എത്തുന്നത്. അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്. മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ

ആശങ്കാജനകമായാണ് ഇടവപ്പാതി ദക്ഷിണേന്ത്യയിൽ എത്തുന്നത്. അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്. മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കാജനകമായാണ് ഇടവപ്പാതി ദക്ഷിണേന്ത്യയിൽ എത്തുന്നത്. അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്. മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കാജനകമായാണ് ഇടവപ്പാതി ദക്ഷിണേന്ത്യയിൽ എത്തുന്നത്. അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്. മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ ഫലം കഴിഞ്ഞ കുറച്ചു കാലമായി കേരളം അനുഭവിക്കുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിൽ ശരാശരി 122 ദിവസങ്ങൾ കൊണ്ട് 210 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷമായി മുപ്പതോ നാൽപതോ ദിവസം കൊണ്ട് ഇത്രയും തന്നെ മഴ കിട്ടുന്നു. ഈ മഴയെ സ്വഭാവമാറ്റം വന്ന ഇടവപ്പാതിയായി കാണണമെന്നാണ് കൊച്ചിയിലെ ഭൗമ പാരിസ്ഥിതിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. വേണു ജി. നായർ പറയുന്നത്.

ഇപ്പോഴുള്ള മഴ തന്നെ നോക്കുക. ഇന്ത്യയുടെ തെക്കൻ തീരങ്ങൾ കേന്ദ്രീകരിച്ചു ജലകണങ്ങൾ വലിയ തോതിൽ വന്നുചേരാൻ തുടങ്ങി. ദക്ഷിണാർധ ഗോളത്തിൽ നിന്നുള്ള ഇടവപ്പാതിക്കാറ്റുകൾ നല്ല രീതിയിൽ എത്തിത്തുടങ്ങി. അന്തരീക്ഷത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി മുകളിലേക്കു കൂടിത്തുടങ്ങി. ഈ കാറ്റുകൾ കൃത്യമായ ദിശയിൽ സഹ്യപർവതം കടന്ന് ഹിമാലയത്തിനു തെക്ക് ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ രൂപപ്പെട്ട മൺസൂൺ ന്യൂനമർദ പാത്തിയിൽ എത്തുന്നു. ഇതെല്ലാം ഒരു ഉത്തമ കാലാവർഷത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് .  

ADVERTISEMENT

ലക്ഷണം കണ്ടിട്ട് ഇടവപ്പാതി നേരത്തേ എത്തിയതായി കാണാം. എന്നാൽ ഇതു കണ്ട് കേരളത്തിലെ ജനങ്ങൾ സന്തോഷിക്കേണ്ട എന്ന് ഡോ.വേണു നമ്മളെ ഓർമിപ്പിക്കുന്നു. കാരണം കേരളത്തിനു മുകളിലൂടെയുള്ള ഇടവപ്പാതിയുടെ വരവിനെ നശിപ്പിക്കാൻ നോക്കി നിൽക്കുന്ന ശത്രുവായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും അതിനുമപ്പുറം ശാന്ത സമുദ്രത്തിലും ചില പ്രതിഭാസങ്ങൾ നിൽക്കുന്നുണ്ട്. ആഗോള താപനത്തിന്റെ ശേഷിപ്പുകൾ നിശബ്ദമായി സഹിക്കുന്നത് ഈ സമുദ്രങ്ങളാണെന്നു സാധാരണ ജനങ്ങൾ അറിയുന്നില്ല.

കാലാകാലങ്ങളായി കാലവർഷത്തെ സ്വീകരിക്കുന്ന ഹിമാലയൻ താഴ്‌വാരങ്ങളിലെ മൺസൂൺ ന്യൂനമർദ പാത്തിക്കു പോലും ശാന്തസമുദ്രത്തിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴികളെ നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. ദക്ഷിണേന്ത്യയിലെ കാലവർഷക്കാറ്റുകളെ ഇപ്പോൾ നിയന്ത്രിക്കുന്നത് കൂടുതലും ശാന്ത സമുദ്രത്തിലെ ഇത്തരം പ്രതിഭാസങ്ങളാണെന്നു ശാസ്ത്ര സമൂഹം പറയുന്നു. സാധാരണയായി കടലിന്റെ അന്തരീക്ഷത്തിനു മുകളിൽ രൂപപ്പെടുന്ന, ചുഴിരൂപത്തിലുള്ള അതിശക്ത ചുഴലിക്കാറ്റിനെയാണ് നമ്മൾ ചക്രവാതച്ചുഴി എന്ന് പറയുന്നത്.

നമുക്ക് തെക്കുപടിഞ്ഞാറൻ കാലവർഷത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ നോക്കാം. എവിടെ നിന്നാണ് ഇത് ഉദ്ഭവിക്കുന്നത്?

ഭൂമിയുടെ പ്രതലത്തിൽ ഇടവിട്ട് ഒരു ക്രമത്തിൽ ന്യൂനമർദ്ദ പ്രദേശങ്ങളും ഉയർന്ന മർദ്ദപ്രദേശങ്ങളും വിന്യസിച്ചിരിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ന്യൂനമർദങ്ങളും മിതശീതോഷ്ണ പ്രദേശങ്ങളിൽ അതിമർദവും പിന്നെയും ഉയർന്ന അക്ഷാംശങ്ങളിൽ, അതായത് ധ്രുവപ്രദേശത്തിനോട് അടുക്കുംതോറും, വീണ്ടും ന്യൂനമർദങ്ങളും അതിനു മുകളിൽ ധ്രുവങ്ങളിൽ വീണ്ടും അതിമർദവുമാണ് ഉള്ളത്. ഇത് ഭൂമിയുടെ ഉത്തരാർധ ഗോളത്തിലും ദക്ഷിണാർധഗോളത്തിലും ഒരേ പോലെയാണ്. ഈ മർദപ്രദേശങ്ങളെയാണ് നിത്യമർദ പ്രദേശങ്ങൾ (Semi Permanent Pressure Systems) എന്നു വിളിക്കുന്നത്. സൂര്യന്റെ തെക്കു വടക്കുള്ള ആപേക്ഷിക ചലനങ്ങളുടെ ഭാഗമായി ഈ മർദ കേന്ദ്രങ്ങൾ ശക്തി പ്രാപിക്കുകയും ദുർബലമാകുകയും ഒക്കെ ചെയ്യും.

ADVERTISEMENT

  സൂര്യൻ, അമേരിക്ക, യൂറോപ് ,റഷ്യ, ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർധ ഗോളത്തിൽ പ്രവേശിക്കുമ്പോൾ ഉഷ്ണമേഖലാ പ്രദേശത്തുള്ള ന്യൂനമർദം ഒന്നായി ഉത്തര ധ്രുവത്തിൽ പ്രവേശിക്കും. ഉദാഹരണത്തിന് ഇവിടെ ജൂൺ 22 ആകുമ്പോഴേക്കും സൂര്യൻ ഏറ്റവും വടക്കേ അറ്റമായ 23.5 ഡിഗ്രി അക്ഷാംശത്തിൽ എത്തും. അപ്പോൾ ന്യൂനമർദ പ്രദേശങ്ങൾ അവിടെയെത്തും. അതായതു ഹിമാലയൻ താഴ്‌വാരങ്ങളിൽ ഇത് ന്യൂനമർദപാത്തിയായി രൂപപ്പെടും. ഇതിനെയാണ് നാം മൺസൂൺ ന്യൂനമർദ മേഖലയെന്നു (Monsoon Trough) വിളിക്കുന്നത്. അതുകൊണ്ടു ദക്ഷിണാർധ ഗോളത്തിലെ അതിമർദ പ്രദേശത്തുനിന്ന് ഒരു മർദബലം ഉത്തരാർധഗോളത്തിലെ ന്യൂനമർദപ്രദേശമായ മൺസൂൺ ന്യൂനമർദ മേഖലയിലേക്കുണ്ടാകും. ഇത് കാലവർഷക്കാറ്റുകൾ ഉണ്ടാക്കും. ഇതിനെയാണ് ഏഷ്യൻ സമ്മർ മൺസൂൺ എന്ന് വിളിക്കുന്നത്. ഇതിന്റെ ഭാഗമാണ് നമ്മുടെ ഇടവപ്പാതി കാലവർഷം.

∙ മൺസൂൺ എന്നാൽ എന്താണ്?

ആലപ്പുഴ ബീച്ചിലെ കടൽപാലത്തിനു സമീപം കുടചൂടി നിന്ന് മഴ ആസ്വദിക്കുന്നവർ. ചിത്രം : മനോരമ

മൺസൂൺ എന്നു പറഞ്ഞാൽ കാറ്റാണ്. സീസണനുസരിച്ചു കാറ്റു വിപരീതമായി തിരിയുന്നതിനെയാണ് മൺസൂൺ എന്ന് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഇടവപ്പാതിക്കു കാറ്റ് ഇന്ത്യയുടെ മുകളിൽ കൂടി തെക്കു പടിഞ്ഞാറുനിന്ന് വടക്കു കിഴക്കോട്ടു പോകുമ്പോൾ, തുലാമഴയ്ക്ക് അത് നേരേ തിരിച്ചു വടക്കു കിഴക്കുനിന്നു തെക്ക് പടിഞ്ഞാറേക്കായിരിക്കും. ഇങ്ങനെ 180 ഡിഗ്രിയിൽ കാറ്റു ദിശമാറി വരുന്നതിനെയാണ് മൺസൂൺ എന്നു വിളിക്കുന്നത്. ഈ കാറ്റ് സമുദ്ര ഉപരിതലത്തിൽനിന്നുള്ള ജല കണികകളെ കൊണ്ടുവരുന്നു എന്നു മാത്രം. 

ഇത്തരത്തിലുള്ള കാലവർഷക്കാറ്റുകൾ ഭൂമിയുടെ എല്ലാ ഭാഗത്തും ഭൂമധ്യരേഖ കടന്നു വരുന്നുണ്ട്. ഇതിനെ നമ്മൾ ആഫ്രിക്കൻ മൺസൂൺ, അമേരിക്കൻ മൺസൂൺ, ഓസ്ടേലിയൻ മൺസൂൺ എന്നൊക്കെ വിളിക്കും. എന്നാൽ ഏഷ്യൻ മൺസൂൺ ആണ് ഭൂമിയിൽ ഏറ്റവും ശക്തിയുള്ളത്. കാരണം കടൽ– കര അനുപാതം ഏറ്റവും പ്രകടമായത് ഇവിടെയാണ്. ഇത് വേനലിൽ വരുന്നതുകൊണ്ട് ഏഷ്യൻ സമ്മർ മൺസൂൺ എന്നു വിളിക്കും. അതുപോലെ ശൈത്യകാലത്തു തിരിച്ചും കാലവർഷക്കാറ്റുകൾ ഉണ്ടാകും. ഇതിനെയാണ് ഏഷ്യൻ വിന്റർ മൺസൂൺ എന്നു വിളിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നമ്മുടെ തുലാമഴ. നമ്മുടെ ഇടവപ്പാതി ആരംഭിക്കുന്നത് ദക്ഷിണാർധഗോളത്തിലെ മാസ്കരീൻ എന്ന ദ്വീപിനടുത്തുള്ള അതിമർദപ്രദേശത്തുനിന്നാണ്. ഇതിനെയാണ് നാം മാസ്കരീൻ ഹൈ എന്ന് വിളിക്കുന്നത്.

ADVERTISEMENT

അന്തരീക്ഷത്തിന്റെ താഴത്തെ പടലങ്ങളിൽക്കൂടി ഒരു ദിശയിൽ സഞ്ചരിച്ചു വരുന്ന ഈ കാറ്റ് ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിൽ ഉള്ള ന്യൂനമർദ പാത്തിയിൽ (monsoon Trough) ചെന്നു ചേർന്ന് അവിടെനിന്നു മുകളിലേക്കു സഞ്ചരിച്ച് അന്തരീക്ഷത്തിന്റെ ഉയർന്ന പടലങ്ങളിൽക്കൂടി തിരിച്ചു സഞ്ചരിച്ചു വീണ്ടും ദക്ഷിണാർധ ഗോളത്തിലേക്ക് പോയി അവിടെ താഴുന്നു. അങ്ങനെ നമുക്ക് കിട്ടുന്ന ഇടവപ്പാതി ജൂൺ ആദ്യവാരത്തോടെ ഇന്ത്യയുടെ തെക്കൻ തീരത്തിന്റെ തുടക്കത്തിൽ വന്നു ചേരുകയും അടുത്ത ഒന്നരമാസം കൊണ്ട് മധ്യ ഇന്ത്യയിൽ കൂടി വടക്കു പടിഞ്ഞാറേ ഇന്ത്യയിലെ രാജസ്ഥാനിൽ എത്തിച്ചേരുകയും ചെയ്യുന്നു. തിരിച്ചുള്ള പിൻവാങ്ങലും ഇതുപോലെ സെപ്റ്റംബർ 15 നു തുടങ്ങി സമയബന്ധിതമായി പൂർത്തിയാക്കും. ഈ സമയത്തു കാലവർഷത്തെ ബാധിക്കുന്ന നിരവധി പ്രക്രിയകൾ ഉണ്ട് .

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കാറ്റാണ് ഇതിനെല്ലാം നിദാനം എന്നാണ്. അതും അന്തരീക്ഷത്തിന്റെ മുഴുവൻ പ്രതലത്തിലും ഉള്ള കാറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിൽ കാറ്റിനെ നിയന്ത്രിക്കുന്നത് മർദമാണ് എന്നാണ് ന്യൂട്ടന്റെ ചലന തത്വങ്ങൾ പറയുന്നത്. ഈ മർദത്തെ അന്തരീക്ഷ ഊഷ്മാവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ ഊഷ്മാവിൽ വരുന്ന ചെറിയ വ്യതിയാനം പോലും എല്ലാം തകിടം മറിക്കും. അതാണ് ആഗോള താപനത്തിൽ സംഭവിച്ചിരിക്കുന്നത്.

∙ കാലവർഷത്തിന്റെ വരവ്

മൂന്നു വളരെ സങ്കീർണ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കാലവർഷം ഇന്ത്യയിൽ എത്തിയതായി പ്രഖ്യാപിക്കാൻ കഴിയൂ. ഒന്ന് മഴ, രണ്ടു കാറ്റ്, മൂന്ന് മേഘങ്ങൾ. 

മഴ – താഴെ പറയുന്ന 14 സ്ഥലങ്ങളിൽ ഏതെങ്കിലും എട്ടിടത്ത് മേയ് 10 നു ശേഷം അടുപ്പിച്ചു രണ്ടു ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ പെയ്താൽ മാത്രമേ കേരളത്തിൽ കാലവർഷം എത്തിയെന്നു പറയാനാവൂ. ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ്, അമിനിദീപ്, തിരുവനന്തപുരം, കൊല്ലം, പുനലൂർ, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നിവയാണ് ആ സ്ഥലങ്ങൾ. 

കാറ്റ്– കാറ്റിൽ രണ്ടു ഉപനിബന്ധന ഉണ്ട്. ഇന്ത്യയുടെ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ 4 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷത്തിൽ ഒരു പ്രത്യേക സ്ഥലത്തു (ഭൂമധ്യരേഖയ്ക്കും 10 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 55 – 80 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും) പടിഞ്ഞാറൻ കാറ്റുകൾ ആകണം ഉണ്ടാകേണ്ടത്. മറ്റൊന്ന് അതിനടുത്തുതന്നെ മറ്റൊരു സ്ഥലത്ത് ( 5-10 വടക്കും 70-80 കിഴക്കും) 800 മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 28 - 37 കിലോമീറ്റർ ആയിരിക്കണം .

മേഘം – ഉപഗ്രഹ റേഡിയോ മീറ്ററിൽ, 5 തൊട്ടു 10 N അക്ഷാംശത്തിലും 70 തൊട്ട് 75 വരെ ഉള്ള രേഖാംശത്തിലും ഉള്ള പ്രദേശത്തു മേഘങ്ങളുടെ അളവ് കാണിക്കുന്ന സൂചിക ഒരു മീറ്റർ സമചതുരത്തിൽ 200 വാട്സിൽ കൂടുതൽ ആകാൻ പാടില്ല. അതായത് സൂചിക 200 ൽ താഴെ ആണെങ്കിൽ കാലവർഷത്തിന്റെ മേഘങ്ങളുടെ വിന്യാസം ഉണ്ടായിരിക്കുന്നു എന്ന് അനുമാനിക്കാം . 

ഈ മൂന്ന് നിബന്ധനകളും ഒരുമിച്ചു വന്നാൽ മാത്രമേ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇടവപ്പാതി എത്തി (Declaring Onset) എന്ന് ഔദ്യോഗിമായി പ്രഖ്യാപിക്കുകയുള്ളു .

∙ മഴ 9 തരത്തിൽ

ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ ശക്തിയെ ഒൻപതായാണ് തരം തിരിച്ചിരിക്കുന്നത്. ഒരു ദിവസം രാവിലെ 8.30 മുതൽ അടുത്ത ദിവസം രാവിലെ 8.30 വരെയുടെ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരു ദിവസത്തെ മഴയായി കണക്കാക്കുന്നത്. ഇതിനെ ഒരു സ്പെൽ എന്നു വിളിക്കുന്നു. ആഗോള താപനത്തിന്റെ ഈ കാലഘട്ടത്തിൽ സ്പെല്ലുകൾക്കു വളരെ പ്രാധാന്യമുണ്ട്. 

 

∙ മഴയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ മഴയെ ഇപ്രകാരം തരം തിരിയ്ക്കാം. 

1) മഴയില്ല (No Rain) 0 സെ.മീ.

2) വളരെ ലഘുവായ മഴ (Very Light Rain) 0.01 – 0.24 സെ.മീ.

3) ലഘു മഴ (Light Rain) 0.25 – 0.75 സെ.മീ.

4) മിതമഴ (Moderate Rain) 0.76 – 3.5 സെ.മീ.

5) താരതമ്യേന ശക്തിയുള്ള മഴ (Rather Heavy) 3.6 - 6.4 സെ.മീ.

6) ശക്തിയുള്ള മഴ (Heavy Rain) 6.5 – 12.4 സെ.മീ.

7) വളരെ ശക്തിയുള്ള മഴ (Very Heavy) 12.5 – 24.4 സെ.മീ.

8) അതിതീവ്ര മഴ (Extremely Heavy Rain) Above 24.4 സെ.മീ.

9) അസാധാരണമായ മഴ (Exceptionally Heavy Rain)– ഒരു മാസത്തെയോ ഒരു സീസണിലെയോ മഴ ഒരു ദിവസം കിട്ടുകയും ആ പ്രദേശം മിനിമം 12 സെന്റിമീറ്റർ മഴയെങ്കിലും കിട്ടുന്ന സ്ഥലമാകുകയും കൂടി വരുമ്പോൾ അത് അസാധാരണ മഴയായി കണക്കാക്കും.

∙ ചക്രവാതച്ചുഴി, മേഘവിസ്ഫോടനം

കാലാവസ്ഥാ വ്യതിയാനം മൂലം ഈ അടുത്തകാലത്ത് കേരളത്തിൽ കൂടുതൽ പ്രകടമായി കാണുന്ന രണ്ട് പ്രതിഭാസങ്ങളാണ് ചക്രവാതച്ചുഴിയും മേഘവിസ്ഫോടനവും. സാധാരണയായി കടലിനു മുകളിലെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന ചുഴി രൂപത്തിലുള്ള ചുഴലിക്കാറ്റുകളെയാണ് ചക്രവാതച്ചുഴികൾ എന്നു പറയുന്നത്. എന്നാൽ ഇപ്പോൾ ഇത് കര ഭൂമിയുടെ മുകളിലും കാണാൻ തുടങ്ങി.

പൊതുവേ, പരക്കെയുള്ള നിമ്പോ സ്ട്രാറ്റസ് മേഘങ്ങൾ ആണ് ഇടവപ്പാതിയിൽ മഴ തരുന്നതെങ്കിലും കാലവർഷം ദുർബലമാവുമ്പോൾ ഭീമാകാരമായ കൂമ്പാര മേഘങ്ങൾ (ക്യുമുലസ് മേഘങ്ങൾ) ഉണ്ടാകുകയും ചെയ്യും. ഈ കൂമ്പാര മേഘങ്ങൾ വളർന്ന് അന്തരീക്ഷത്തിൽ 20 കിലോമീറ്റർ വരെ ഉയരത്തിൽ എത്തി ഇടിമേഘങ്ങൾ ആകാറുണ്ട് . അവ ലഘു മേഘ വിസ്ഫോടനങ്ങൾക്കും കാരണമാകുന്നു. ഇടവപ്പാതി കാലത്തു കൂമ്പാരമേഘങ്ങൾ ഉണ്ടാകുന്നതു തന്നെ കാലവർഷത്തിന്റെ മാറുന്ന സ്വഭാവത്തിന്റെ ലക്ഷണമാണ്.